തിരുവനന്തപുരം :ജില്ലയിൽ ജില്ലയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ നാലുപേരെ പാലോട് പൊലീസ് അറസ്റ്റുചെയ്തു.
വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കടയിൽ മുടുമ്പ് പഴവിളാകത്ത് വീട്ടിൽ രാജേഷ് (42,കൊപ്ര ബിജു), ഭാര്യ ഉടുമ്പൻചോല കർണ്ണപുരം കൂട്ടാർ ചേരമൂട് രാജേഷ് ഭവനിൽ രേഖ (33),നന്ദിയോട് ആലംപാറ തോടരികത്ത് വീട്ടിൽ അരുൺ(27,റെമോ), ഭാര്യ വെള്ളയംദേശം കാഞ്ചിനട തെക്കുംകര പുത്തൻവീട്ടിൽ ശില്പ (26) എന്നിവരാണ് പിടിയിലായത്.
പെരിങ്ങമ്മല കൊച്ചുവിളയിലെ വീട്ടിൽ നിന്നും 10 പവനും പാലോട് സത്രക്കുഴി മാരീശന്റെ വീട്ടിൽ നിന്നും 45 പവനും രണ്ട് ലക്ഷം രൂപയും കവർന്ന കേസിലാണ് പ്രതികൾ പിടിയിലായത്.
നിലവിൽ ഈ സ്വർണം തമിഴ്നാട്ടിലെ വിവിധ ബാങ്കുകളിൽ പണയം വച്ചും വില്പന നടത്തിയും കോയമ്പത്തൂരിൽ ആഡംബര ജീവിതം നയിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. മോഷണം നടത്തേണ്ട വീടുകൾ പകൽസമയം കണ്ടുവച്ച ശേഷം സി.സി.ടിവി ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മോഷണം