തിരുവനന്തപുരം : എസ്എടി ആശുപത്രിയിൽ ഞായറാഴ്ച രാത്രി മൂന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ, ഉപകരണങ്ങളുടെ കാലപ്പഴക്കമാണ് പിന്നിലെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക റിപ്പോർട്ട്.
റിപ്പോർട്ട് ഇന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്ക് കൈമാറും. ഇന്നലെ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.എസ്.സ്മിതയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി ജനറേറ്ററും മറ്റും പരിശോധിച്ചു.
വൈദ്യുതി മുടങ്ങിയതിനു പിന്നാലെ ജനറേറ്ററും തകരാറിലായിരുന്നു. വിശദമായി അന്വേഷിക്കണമെന്ന് ആശുപത്രി അധികൃതർ കൂടി പറഞ്ഞതോടെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിക്കുകയായിരുന്നു.