വിഴിഞ്ഞം: ശക്തമായ കാറ്റടിച്ചുണ്ടായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി.
ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. തിരയില്‍പ്പെട്ട വള്ളം പുലിമുട്ടില്‍ ഇടിട്ട് രണ്ടായി മുറിഞ്ഞു.
മീന്‍പിടിത്ത ഉപകരണങ്ങളും വലകളും കടലില്‍ ഒഴുകിപ്പോയി. കരിങ്കുളം പുല്ലുവിള കുളപ്പുര വീട്ടില്‍ പരേതരായ വര്‍ഗീസിന്റെയും ഡെയ്സിയുടെയും മകനായ ജോസിനെ(54) ആണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ജെറോമും മറ്റൊരാളുമാണ് രക്ഷപ്പെട്ടത്.