ബാലരാമപുരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന സംഘത്തെ പിടികൂടി

IMG_20241026_115324_(1200_x_628_pixel)

നെയ്യാറ്റിൻകര : നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന സംഘത്തെ എക്സൈസ് സംഘം പിടികൂടി.

ഇന്ന് രാവിലെ ബാലരാമപുരത്ത് നിന്നാണ് വൻതോതിലുളള നിരോധിത പുകയില ശേഖരവും അഞ്ചര ലക്ഷം രൂപയും പിടികൂടിയത്.

പെരുമ്പാവൂരിൽ നിന്നാണ് ഇവ കച്ചവടത്തിനായി തലസ്ഥാന നഗരിയിൽ കൊണ്ടുവന്നത്. മലപ്പുറം ഇടപ്പാൾ സ്വദേശികളായ ഷഹീദ് (22) മുഹമ്മദ് റാഫി (25), തുടങ്ങിയ പ്രതികളെ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ (എസ്.ഐ ) അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വാഹനത്തിൽ നിന്ന് 1300 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും അഞ്ചര ലക്ഷം രൂപയും കണ്ടെത്തി. ഒരു പിക്ക് വാനിലയിലാണ് 30 കിലോ വരുന്ന ചാക്കുകെട്ടുകളിലായി ശംഭു , പാൻ മസാല, കൂൾ , ചൈനി കൈനി, തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളാണ് കൊണ്ടുവന്നത്.

പിക്ക് വാനിന്റെ പുറകിൽ വളചാക്കുകൾ നിറച്ച ശേഷം ഉള്ളിൽ മുഴുവൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ അടങ്ങി വെച്ചു ആരു പരിശോധിച്ചാലും വളച്ചാക്ക് കാണുന്നത്. വിവിധ പ്രദേശങ്ങളിൽ ഗോഡൌങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച് സ്കൂൾ , കോളേജുകൾ കേന്ദ്രീകരിച്ച് ഇവ കച്ചവടം നടത്താണ് പ്രതികളുടെ ശ്രമമെന്നും എക്സൈസ് സംഘം പറഞ്ഞു.

പിടികൂടി പ്രതികളെയും വാഹനവും അഞ്ചരലക്ഷം രൂപയും , ബാലരാമപുരം പോലീസിന് കൈമാറുമെന്ന് എക്സൈസ് ഇൻസ്പെക്ടർ (എസ്.ഐ അറിയിച്ചു . എക്സൈസ് സി.ഐ. ഷമീർ , എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ , പ്രിവന്റി ഓഫീസർ ബിബിൻ , സിവിൽ ഓഫീസർമാരായ വിപിൻ ദാസ് , ഷിന്റോ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!