ചിറയിൻകീഴ്: ഓട്ടോറിക്ഷയിൽ അനധികൃതമായി വിദേശ മദ്യം കടത്തികൊണ്ടുവന്ന് വില്പന നടത്തിയിരുന്ന പ്രതികളെ രാത്രികാല വാഹന പരിശോധനയ്ക്കിടെ ചിറയിൻകീഴ് എക്സൈസ് സംഘം പിടികൂടി.
നിരവധി ക്രിമിനൽ അബ്കാരി കേസുകളിൽപ്പെട്ട രഞ്ജിത്,വിഷ്ണു എന്നിവരെയാണ് ചിറയിൻകീഴ് എക്സൈസ് ഇൻസ്‌പെക്ടർ ദീപുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം ആറ്റിങ്ങൽ ടോൾമുക്ക് ജംഗ്ഷന് സമീപത്തു നിന്ന് 18 ലിറ്റർ വിദേശ മദ്യം ഉൾപ്പെടെയായി പിടികൂടിയത്.