കഴക്കൂട്ടം : സ്വീവേജ് പൈപ്പിടുന്ന യന്ത്രത്തിൽ സ്കൂട്ടർ ഇടിച്ച് ഹോട്ടലുടമയ്ക്ക് ഭാരുണാന്ത്യം.
കഴക്കൂട്ടം സാജി ആശുപത്രിക്ക് സമീപം മിസ്റ്റർ എസ്. ബി. ഹോട്ടൽ നടത്തുന്ന തൃശ്ശൂർ പുളിൻചോട്, ഇളന്തോളി ഹൗസിൽ സുനിൽകുമാർ (52) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 12 മണിക്കായിരുന്നു അപകടം. ഹോട്ടൽ അടച്ച് വീട്ടിലേക്ക് ആക്റ്റീവ സ്കൂട്ടറിൽ മടങ്ങവേ റോഡ് മദ്ധ്യത്തിൽ കിടന്ന റോഡ് തുരക്കുന്ന യന്ത്രത്തിൽ സ്കൂട്ടർ ഇടിച്ചു കയറിയാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനിൽകുമാർ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. കുളത്തൂർ – കഴക്കൂട്ടം റോഡിൽ ആറ്റിൻകുഴി ദേവീക്ഷേത്രത്തിന് സമീപത്താണ് അപകടം.