നഴ്സിങ് വിദ്യാർഥിനിയുടെ മരണം:സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി

IMG_20241117_104501_(1200_x_628_pixel)

പോത്തൻകോട്: ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്സിങ് ബിഎസ്‍സി അവസാന വർഷ വിദ്യാർഥിനി പോത്തൻകോട് അയിരൂപ്പാറ രാമപുരത്തു പൊയ്ക ശിവം വീട്ടിൽ അമ്മു എ.സജീവ് (21) ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച സംഭവത്തിൽ

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണാ ജോർജ്, ഡോ.ആർ.ബിന്ദു എന്നിവർക്കു പരാതി നൽകി.

അമ്മുവിന്റെ അച്ഛൻ ടി.സജീവ്, അമ്മ വി.എൻ.രാധാമണി, പോത്തൻകോട് പഞ്ചായത്തംഗം ബിന്ദു സത്യൻ എന്നിവരാണ് നേരിട്ടു പരാതി നൽകിയത്.മുഖ്യമന്ത്രിക്കു പരാതി നൽകുമ്പോൾ നെടുമങ്ങാട് എംഎൽഎ കൂടിയായ മന്ത്രി ജി.ആർ.അനിലും ഉണ്ടായിരുന്നു. നീതിപൂർവമായ അന്വേഷണം ഉണ്ടാകുമെന്നും കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!