നെടുമങ്ങാട്: വഞ്ചുവത്ത് ഐ.ടി.ഐ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ.
നമിത(19)യെയാണ് വഞ്ചുവത്ത് വാടക വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വലിയമല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
നമിതയുമായി വിവാഹം ഉറപ്പിച്ചിരുന്ന സന്ദീപ് എന്ന യുവാവ് രാവിലെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയിരുന്നു.
പിന്നാലെ നമിതയെ ഫോണിൽ കിട്ടാതായതോടെ സന്ദീപ് തിരികെ വന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ സംഭവസമയം മറ്റാരും ഉണ്ടായിരുന്നില്ല. ഉടൻ തന്നെ സന്ദീപ് നാട്ടുകാരെയും വിവരമറിയിച്ച് നമിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.