ബാലരാമപുരം: കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മ ശ്രീതു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്.
ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് കസ്റ്റഡിലെടുത്ത ശ്രീതുവാണ് മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ വലക്കുന്നത്.
അതേസമയം കരാർ അടിസ്ഥാനത്തിൽ പോലും ശ്രീതു ജോലി ചെയ്തിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പൊലീസിന് കത്ത് നൽകി.
ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിനാണ് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. ദേവസ്വത്തിൽ നിയമനം നൽകിയതായി കാണിച്ച് നിയമന ഉത്തരവും നൽകിയിരുന്നു. ഈ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥലം ഉള്‍പ്പെടെ പ്രതി ശ്രീതു പൊലിസിനോട് വെളിപ്പെടുത്തിയരുന്നു.
എന്നാൽ കസ്റ്റഡിയിൽ വാങ്ങിയപ്പോള്‍ ശ്രീതു മൊഴി മാറ്റി. പല സ്ഥലങ്ങളാണ് ഇപ്പോള്‍ പറയുന്നത്. അതോടെ തെളിവെടുപ്പ് പ്രതിസന്ധിയിലായി.