ദില്ലി: യുപിഐക്ക് പിന്നാലെ വാട്സ്ആപ്പും തകരറാറില്‍.
വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ഉപയോക്തക്കളുടെ വ്യാപക പരാതി. ഇതില്‍ ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നാണ് കൂടുതല്‍ പരാതികള്‍.
സന്ദേശങ്ങള്‍ അയക്കാനോ സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാനോ സാധിക്കുന്നില്ല എന്നതാണ് നേരിട്ട മറ്റൊരു പ്രശ്നം. ചിലര്‍ക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
ഡൗണ്‍ഡിറ്റക്ടറിന്റെ കണക്കനുസരിച്ച് ശനിയാഴ്ച വൈകുന്നേരം 5:30 ഓടെ 460-ലധികം പരാതികള്‍ ലഭിച്ചു. ഇതില്‍ 81 ശതമാനവും സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കുന്നില്ലെന്നതായിരുന്നു.
എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് വാട്സ്ആപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇത് വരെ ഉണ്ടായിട്ടില്ല.