ചിറയിൻകീഴ്: ഡ്രെജ്ജിങ് ഫലംകാണാതായതോടെ മുതലപ്പൊഴി അഴിമുഖം പൂർണമായും മണൽമൂടി.
കടലിലിറക്കിയ ചെറുവള്ളങ്ങൾപോലും ഹാർബറിൽ അടുപ്പിക്കാനായില്ല. ഇതോടെ ഹാർബറിന്റെ പ്രവർത്തനം പൂർണമായും സ്തംഭിച്ചു.
ഡ്രെജ്ജർ ഉപയോഗിച്ചുള്ള മണൽനീക്കം തുടരുന്നുണ്ടെങ്കിലും ഇത് ഫലം കാണുന്നില്ല.