തിരുവനന്തപുരം ജില്ലയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു

IMG_20260424_185313_(1200_x_628_pixel)

തിരുവനന്തപുരം :ജില്ലയിൽ പനി ബാധിതരുടെ എണ്ണം ദിവസേന ഉയരുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടെ മാത്രം പനിബാധിതരുടെ എണ്ണം പതിനായിരം കടന്നു.

കഴിഞ്ഞ 11 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ സർക്കാർ ആശുപത്രികളിൽ മാത്രം പനിക്ക് ചികിത്സ തേടിയത് 10,982 പേരാണ്.

ഡെങ്കിപ്പനി ബാധിതരുടെയും ഡെങ്കി സംശയിക്കുന്നവരുടെയും പട്ടികയിലും വലിയ വർധനയുണ്ട്. ഈ കാലയളവിൽ 126 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോൾ ഡെങ്കി സംശയിക്കുന്നവരുടെ എണ്ണം 296 ആണ്.

ജില്ലയിലെ പത്തിലധികം പ്രദേശങ്ങളിൽ ഡെങ്കി വ്യാപനം കണ്ടെത്തിയിട്ടുണ്ട്. 11 മുതൽ 20 വരെയുള്ള കാലയളവിൽ 31 പേർ എലിപ്പനിയുടെ പിടിയിലായി. എലിപ്പനി സംശയിക്കുന്നവരുടെ എണ്ണം 11 ആണ്. വൈറൽ പനി ബാധിതരുടെ എണ്ണം 128 ആയി. ഈ കാലയളവിൽ 8 ഷിഗെല്ല കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!