തിരുവനന്തപുരം: കാട്ടാക്കടയില്‍ നിന്നു കാണാതായ ദമ്പതികളെയും കുട്ടിയെയും കണ്ടെത്തിയതായി വിവരം.
പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കര്‍, ഭാര്യ ആതിര, മൂന്ന് വയസുള്ള മകള്‍ ധ്വനി എന്നിവരെ കാണാതായെന്നാണ് വീട്ടുകാർ പരാതി നൽകിയത്. ഇവർ എറണാകുളത്തുണ്ടെന്ന് ആതിര അമ്മയെ വിളിച്ചറിയിച്ചതോടെയാണ് ആശങ്കയൊഴിഞ്ഞത്.
ഈ മാസം ആറാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്നാരോപിച്ച് ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ മാധ്യമങ്ങളിൽ വാർത്ത വന്നു. വാർത്തകൾ കണ്ട് ആതിര ഫോണിൽ വിളിച്ചെന്നാണ് അമ്മ പറയുന്നത്.

