തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം.
വൈകിട്ട് 4 മണിയോടെ മരുതംകുഴി ജംക്ഷനു സമീപത്തുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശി മിലിന്ദ് ആണ് മരിച്ചത്.
മിലിന്ദ് സ്കൂട്ടറിൽനിന്നു തെറിച്ചുവീണ് ബസിന്റെ പിൻചക്രങ്ങൾക്ക് അടിയിൽപെടുകയായിരുന്നു. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ തട്ടിയാണ് സ്കൂട്ടർ മറിഞ്ഞതെന്നാണു കരുതുന്നത്. മിലിന്ദിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു

