തിരുവനന്തപുരം:അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ, അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുന്നതിനാലും ജലനിരപ്പ് ഉയരുന്നതിനാലും ഇന്ന് (ഒക്ടോബർ 20) രാത്രി 11.00 മണിക്ക് അരുവിക്കര ഡാമിന്റെ 2, 3, 4, 5 എന്നീ ഷട്ടറുകൾ ഓരോന്നും 30 സെന്റിമീറ്റർ വീതം (നേരത്തെ ഉയർത്തിയ 80 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 200 സെന്റിമീറ്റർ) ഉയർത്തും.
ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ.എസ് അറിയിച്ചു.

