തിരുവനന്തപുരം: പാറശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്ജിന് പാളം തെറ്റി. മണ്ണ് നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ബിലാസ്പൂര്‍ – തിരുനെല്‍വേലി എക്സ്പ്രസ് ആണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടും.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പാറശാലയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്ജിന് പാളം തെറ്റിയത്. പാറശാല റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ മണ്ണ് ഇടിയുകയായിരുന്നു.

