ചൊവ്വാഴ്ച ട്രെയിൻ സർവീസിൽ നിയന്ത്രണം

IMG_20260401_110632_(1200_x_628_pixel)

തിരുവനന്തപുരം: കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27 ചൊവ്വാഴ്ച ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.

കെഎസ്ആർ ബെംഗളൂരു-എറണാകുളം ജങ്ഷൻ(26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. ചൊവ്വാഴ്ച വന്ദേഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.

എറണാകുളം ജങ്ഷൻ-കെഎസ്ആർ ബെംഗളൂരു(26652) ചൊവ്വാഴ്ച തൃശ്ശൂരിൽനിന്നാകും പുറപ്പെടുക. എറണാകുളത്തിനും തൃശ്ശൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിൻ തൃശ്ശൂരിൽനിന്ന് പുറപ്പെടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!