വിഴിഞ്ഞം: 16കാരിയെ കോവളത്തെ സ്പാകളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റുചെയ്തു.
പൂന്തുറ സ്വദേശി മോജോ എന്ന അനിൽ (41),നെയ്യാറ്റിൻകര പുതിയതുറ സ്വദേശി സുധീഷ് (34) എന്നിവരെയാണ് എസ്.ഐ.ടി സംഘം അറസ്റ്റ്ചെയ്തത്.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 12ആയി. അനിൽ കോവളത്തെ ആയുർകേരള സ്പായിലെത്തി നിരവധി തവണ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സുധീഷ് ഡ്രീംസ് സ്പായിലെത്തി രണ്ടുതവണ പീഡിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും ഫോൺ പരിശോധിച്ചതിൽ നിന്ന് നഗരത്തിലെ നിരവധി സ്പാകളിൽ എത്തിയിരുന്നതായി തെളിഞ്ഞെന്നും പൊലീസ് വ്യക്തമാക്കി.

