തിരുവനന്തപുരം :തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന വ്യവസായം, ടൂറിസം സമ്മേളനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തീർത്ഥാടന ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശിവഗിരി തീർത്ഥാടനത്തിന് പത്ത് ലക്ഷം രൂപ സർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു. 2022 ൽ കേരളത്തിൽ ഒന്നരക്കോടി ആഭ്യന്തര സഞ്ചാരികൾ എത്തിയെന്ന റെക്കോർഡ് നേട്ടം കൈവരിക്കാനായെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിന് വ്യവസായവും ടൂറിസവും എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം. പ്ലാനിംഗ് ബോർഡ് അംഗവും ലോക സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങര അധ്യക്ഷത വഹിച്ചു. വി. ജോയി എം എൽ. എ, വർക്കല മുനിസിപ്പാലിറ്റി ചെയർമാൻ കെ. എം ലാജി എന്നിവരും പരിപാടിയിൽ സന്നിഹിതനായിരുന്നു. കേരള ട്രാവൽസ് ഇന്റർസെർവ് മാനേജിങ് ഡയറക്ടർ കെ. സി ചന്ദ്രഹാസൻ, നോർക്ക റൂട്ട്സ് സി. ഇ. ഒ. ഹരികൃഷ്ണൻ നമ്പൂതിരി, ജിജുരാജ് ജോർജ്, അതുൽ നാഥ്, ഫൈസൽ ഖാൻ ഉൾപ്പടെയുള്ളവർ പ്രഭാഷണം നടത്തി.
								
															
															