Tag: ഗതാഗത നിയന്ത്രണം

  • മങ്കാട്ടുമൂല- വേങ്ങോട് റോഡിൽ ഗതാഗത നിയന്ത്രണം

    മങ്കാട്ടുമൂല- വേങ്ങോട് റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം :മങ്കാട്ടുമൂല- വേങ്ങോട് റോഡിൽ മങ്കാട്ടുമൂല മുതൽ സായിഗ്രാമം വരെയുള്ള ഭാഗത്ത് ഓട നിർമ്മാണം നടക്കുന്നതിനാൽ

    ഡിസംബർ 11 മുതൽ ജനുവരി 11 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് പൂർണമായ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

    ആറ്റിങ്ങൽ ഭാഗത്ത് നിന്ന് മങ്കാട്ടുമൂല വഴി വേങ്ങോട് പോകേണ്ട വാഹനങ്ങൾ, പതിനാറാം മൈൽ വഴിയും, തിരുവനന്തപുരം ഭാഗത്ത് നിന്ന് മങ്കാട്ടുമൂലയിലേക്ക് പോകുന്ന വാഹനങ്ങൾ പതിനാറാം മൈൽ – ചെമ്പകമംഗലം വഴിയും പോകണം.

  • കരമന-സോമൻ നഗർ റോഡ് ടാറിങ്;നാളെ മുതൽ ഗതാഗത നിയന്ത്രണം

    കരമന-സോമൻ നഗർ റോഡ് ടാറിങ്;നാളെ മുതൽ ഗതാഗത നിയന്ത്രണം

    കരമന:കരമന-സോമൻ നഗർ റോഡിൽ കരമന ജങ്ഷൻ മുതൽ സോമൻ നഗർ വരെ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഡിസംബർ ഒന്ന് മുതൽ 31 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

    കരമനയിൽ നിന്നും സോമൻ നഗർ ഭാഗത്തേക്കുള്ള വാഹനങ്ങൾ, കരമന-തളിയിൽ-കാലടി റോഡ് വഴി പോകണമെന്ന് അറിയിപ്പിൽ പറയുന്നു.

  • കേരളീയം സമാപനം: തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

    കേരളീയം സമാപനം: തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: കേരളീയത്തിന്റെ സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകുന്നേരം 3.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.

    സമാപന സമ്മേളനത്തിൽ പങ്കെടുക്കാനുള്ളവർ മൂന്നരയോടെ പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെത്തേണ്ടതാണ്.ആദ്യമെത്തുന്നവർക്ക് ആദ്യം സീറ്റ് എന്ന നിലയിലാണ് സീറ്റുകൾ അനുവദിച്ചിട്ടുള്ളത്.

    സെൻട്രൽ സ്റ്റേഡിയത്തിലേക്കെത്താൻ വിവിധ പാർക്കിങ് സെന്ററുകളിൽ നിന്നും ഓരോ പത്ത് മിനിട്ടിലും കെ.എസ്.ആർ.ടി.സി. ഇലക്‌ട്രിക്‌ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

    സ്റ്റേഡിയത്തിലേക്ക് എത്തുന്നവരെ സുരക്ഷാ പരിശോധനക്ക് ശേഷമേ കടത്തിവിടൂ. പ്രധാന റോഡുകളിൽ വാഹനപാർക്കിങ് അനുവദിക്കില്ല.

    പനവിള, ഹൗസിങ് ബോർഡ് – പ്രസ് ക്ലബ് റോഡ് എന്നിവ വഴിയും സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റ്, വൈ.എം.സി.എ. -പ്രസ് ക്ലബ്ബ് റോഡ് എന്നിവയിലൂടെയും സെൻട്രൽ സ്റ്റേഡിയത്തിലേക്ക് വി.ഐ.പി. വാഹനങ്ങൾ, എമർജൻസി വാഹനങ്ങൾ, കേരളീയം സംഘാടകരുടെ വാഹനങ്ങൾ, നിശ്ചിത പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾ എന്നിവ മാത്രമേ കടത്തിവിടൂ. ഇവർക്കായി പനവിള – ഹൗസിങ് ബോർഡ് റോഡിലും സെൻട്രൽ സ്റ്റേഡിയം പരിസരത്തുമായി പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.

    പബ്ലിക് ഓഫീസ് ഗ്രൗണ്ട്, സംസ്‌കൃത കോളേജ് പാളയം, ഗവ. മോഡൽ എച്ച്.എസ്.എസ്. തൈക്കാട്, ശ്രീസ്വാതി തിരുനാൾ സംഗീത കോളേജ്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തമ്പാനൂർ, ഐരാണിമുട്ടം ഗവ. ഹോമിയോ ഹോസ്പിറ്റൽ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ബി.എസ്.എൻ.എൽ. ഓഫീസ്, കൈമനം, ഗിരിദീപം കൺവെൻഷൻ സെന്റർ നാലാഞ്ചിറ എന്നിവിടങ്ങളിൽ വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • എൻ.ഡി.എ ഉപരോധം: തലസ്ഥാന നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

    എൻ.ഡി.എ ഉപരോധം: തലസ്ഥാന നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം:എൻ.ഡി.എ ഇന്ന് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് രാവിലെ  മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

    വെള്ളയമ്പലം ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വഴുതക്കാട്- തൈക്കാട്- തമ്പാനൂർ വഴിയും, വഴുതക്കാട് -കലാഭവൻ മണി റോഡ് -പനവിള വഴിയും പോകണം .

    പട്ടം ഭാഗത്ത് നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക് ലൈബ്രറി ഭാഗത്തു നിന്ന് തിരിഞ്ഞ് നന്ദാവനം-പഞ്ചാപുര -ബേക്കറിഫ്‌ളെെഓവർ വഴിയും, ആശാൻ സ്‌ക്വയർ ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാളയം അണ്ടർ പാസേജ് -ബേക്കറി ഫ്‌ളൈഓവർ വഴിയും പോകണം.

    കിഴക്കേകോട്ട ഭാഗത്തുനിന്നും വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഓവർബ്രിഡ്ജ് -തമ്പാനൂർഫ്‌ളൈഓവർ -തൈക്കാട് മേട്ടുക്കട – വഴുതക്കാട് വഴിയും പട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്പാനൂർ പനവിള – ബേക്കറിഫ്‌ളൈഓവർ അണ്ടർപാസേജ് ആശാൻ സ്‌ക്വയർ പി.എം.ജി വഴിയും പോകണം.

    ചാക്കബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര ഈഞ്ചക്കൽ വഴി പോകാം.ഉപരോധത്തിനെത്തുന്നവർ വരുന്ന വാഹനങ്ങൾ പ്രവർത്തകരെ ഇറക്കിയശേഷം ആറ്റുകാൽ ക്ഷേത്രം പാർക്കിംഗ് ഗ്രൗണ്ട്,ഈഞ്ചക്കൽ ബൈപ്പാസ് എന്നിവിടങ്ങളിൽ ഗതാഗതത്തിന് തടസം വരാത്തരീതിയിൽ പാർക്കു ചെയ്യണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു

  • യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി; നഗരത്തിൽ ഗതാഗത നിയന്ത്രണം

    യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി; നഗരത്തിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: ‌”സര്‍ക്കാരല്ലിത് കൊള്ളക്കാര്‍” എന്ന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. ആറുമണിക്ക് തന്നെ പ്രവർത്തകർ ഇവിടെയെത്തി.

    നാല് ഗേറ്റുകളിൽ മൂന്ന് ഗേറ്റുകൾ പ്രവർത്തകർ ഉപരോധിച്ചു തുടങ്ങി. കന്‍റോണ്‍മെന്‍റ് ഗേറ്റ് പൊലീസ് തടയാൻ സമ്മതിച്ചില്ല. സര്‍ക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധസമരം നടക്കുന്നത്.

    ഗതാഗത തടസം ഒഴിവാക്കാന്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെ പ്രത്യേക നിര്‍ദേശം പൊലീസ് നല്‍കി. പതിനാല് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷക്കായി ക്രമീകരിക്കുന്നത്.

  • ഉമ്മൻചാണ്ടിയുടെ വിലാപയാത്ര; നാളെ തിരുവനന്തപുരം മുതൽ കോട്ടയം വരെ എംസി റോഡിൽ ഗതാഗത നിയന്ത്രണം

    ഉമ്മൻചാണ്ടിയുടെ വിലാപയാത്ര; നാളെ തിരുവനന്തപുരം മുതൽ കോട്ടയം വരെ എംസി റോഡിൽ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കടന്നുപോകുന്ന എം.സി റോഡിൽ നാളെ വാഹന നിയന്ത്രണം. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് നാളെ വിലാപയാത്ര പോകുന്ന വഴിയിൽ ലോറികളടക്കം വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

    എം.സി റോഡ് വഴി കടന്നുപോകേണ്ട വലിയ വാഹനങ്ങൾ നാളെ ദേശീയ പാതയിലൂടെ കടത്തിവിടും.  പുലർച്ചെ നാലര മണിമുതലാണ് നിയന്ത്രണം. മറ്റന്നാളും ഗതാഗത നിയന്ത്രണമുണ്ടാകും

  • ബലിതർപ്പണം; വർക്കലയിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ….

    ബലിതർപ്പണം; വർക്കലയിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ….

    വർക്കല: ബലിതർപ്പണത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്കും വാഹന ബാഹുല്യവും കണക്കിലെടുത്ത് വർക്കലയിൽ ഗതാഗത നിയന്ത്രണം.

    കാപ്പിൽ ഭാഗത്തുനിന്നും വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ് മുക്കിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ശ്രീയേറ്റ് മാന്തറ, അഞ്ചുമുക്ക് വഴിയും ബസുകൾ ഇടവ മൂന്നുമൂല,സംഘംമുക്ക്, അഞ്ചമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം.

    പുത്തൻചന്ത, പാലച്ചിറ ഭാഗത്തുനിന്നും വരുന്ന ബസുകൾ പുത്തൻചന്ത,മൈതാനം,റെയിൽവേസ്റ്റേഷൻ, പുന്നമൂട്, കൈരളി നഗർ വഴി വർക്കലക്ഷേത്രം ഭാഗത്തേക്ക് പോകണം.

    ബസ് ഒഴികെയുള്ള വാഹനങ്ങൾ നിർദ്ദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. കടയ്ക്കാവൂർ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം,പുത്തൻചന്ത വഴിയും കല്ലമ്പലം ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്മൈതാനം പുത്തൻചന്ത പാലച്ചിറ വഴിയും കാപ്പിൽഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക്,ഇടവ വഴിയും പോകണം.

    നടയറ, അയിരൂർ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്,മൈതാനം,പുന്നമൂട്,ജനതാമുക്ക്,കരുനിലക്കോട്,കണ്ണംബ വഴിയും പോകണം.കിളിത്തട്ടുമുക്ക് ഭാഗത്തുനിന്നും ആൽത്തറമൂട്ഭാഗത്തേക്കും, ആൽത്തറമൂട്ടിൽ നിന്ന് കൈരളിനഗർ ഭാഗത്തേക്കും യാതൊരു വാഹനങ്ങളും അനുവദിക്കുന്നതല്ലെന്നും വർക്കല പൊലീസ് അറിയിച്ചു.

    പാർക്കിംഗ് സ്ഥലങ്ങൾ

    1. ഹെലിപാഡ് പാർക്കിംഗ് (ഫോർവീലർ, ടൂ വീലർ), 2. നടയ്ക്കാവ് മുക്ക് പാർക്കിംഗ് (ഫോർ വീലർ,ടൂ വീലർ)3. ധന്യസൂപ്പർ മാർക്കറ്റിന് സമീപം (ടൂ വീലർ), 4. ഷാ വെഡ്ഡിംഗ് സെന്റർ (ടൂ വീലർ), 5. റെയിൽവേ സ്റ്റേഷന് സമീപം ശ്രീകൃഷ്ണ സ്വാമിക്ഷേത്ര പരിസരം (ഫോർവീലർ, ടൂവീലർ), 6. മുനിസിപ്പൽ ബസ് സ്റ്റാൻഡ് (എല്ലാ വാഹനങ്ങളും),7. ഗവ.ഐ.ടി.ഐ പുന്നമൂട് (ടൂ വീലർ), 8. എസ്.എൻ.കോളേജ് (എല്ലാ വാഹനങ്ങളും), 9. ആയുർവേദ ആശുപത്രിക്ക് സമീപം (ഫോർവീലർ).

  • കർക്കടക വാവുബലി; തലസ്ഥാന നഗരത്തിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ….

    കർക്കടക വാവുബലി; തലസ്ഥാന നഗരത്തിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ….

    തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് ഇന്ന് രാവിലെ 10 മുതൽ നാളെ ഉച്ചയ്ക്ക് 2 വരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

    നോ പാർക്കിംഗ് ഏർപ്പെടുത്തിയ സ്ഥലങ്ങൾ: കുമരിച്ചന്ത – കോവളം ബൈപ്പാസ് റോഡിൽ തിരുവല്ലം ഫുട്ഓവർ ബ്രിഡ്ജ് ജംഗ്ഷൻ മുതൽ തിരുവല്ലം ഹൈവേയിലെ യു ടേൺ വരെ, വേങ്കറ ക്ഷേത്രം മുതൽ തിരുവല്ലം പാലം ബലിക്കടവ് വരെയുള്ള സർവീസ് റോഡ്, തിരുവല്ലം ജംഗ്ഷൻ – പരശുരാമ ക്ഷേത്ര റോഡ്, ജംഗ്ഷൻ മുതൽ ബി.എൻ.വി സ്കൂൾ വരെയുള്ള റോഡ്, തിരുവല്ലം എൽ.പി.എസ് ജംഗ്ഷൻ മുതൽ സ്റ്റുഡിയോ ജംഗ്ഷൻ വരെയുള്ള റോഡ്, തിരുവല്ലം ഹൈവേയിലെ യു ടേൺ മുതൽ കുമരിച്ചന്ത ഭാഗത്തേക്കുള്ള ബൈപ്പാസ് റോഡിൽ തിരുവല്ലം ഫുട് ഓവർ ബ്രിഡ്ജ് വരെ.

    വിഴിഞ്ഞത്തു നിന്ന് തിരുവല്ലത്തേക്ക് വരുന്ന ഗുഡ്സ്/ ഹെവി വാഹനങ്ങൾ ഇന്ന് അർദ്ധരാത്രി മുതൽ വിഴിഞ്ഞം മുക്കോലയിൽ നിന്ന് ബാലരാമപുരത്തേക്ക് തിരിഞ്ഞ് പോകണം.ചാക്കയിൽ നിന്ന് വിഴിഞ്ഞത്തേക്ക് പോകുന്ന ഗുഡ്സ്/ ഹെവി വാഹനങ്ങൾ ഈഞ്ചയ്ക്കൽ നിന്ന് അട്ടക്കുളങ്ങര – കിള്ളിപ്പാലം – പാപ്പനംകോട് ഭാഗത്തേക്ക് പോകണം.

    കരുമത്തു നിന്ന് തിരുവല്ലം ക്ഷേത്രം ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ തിരുവല്ലം എൽ.പി.എസ് ജംഗ്ഷനിലെത്തി പാച്ചല്ലൂരിലേക്ക് പോകണം വണ്ടിത്തടത്തു നിന്ന് തിരുവല്ലത്തേക്ക് വരുന്ന വാഹനങ്ങൾ പാച്ചല്ലൂർ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് വാഴമുട്ടം -ബൈപ്പാസ് റോഡ് വഴി തിരുവല്ലത്തേക്ക് പോകണം

  • പനമുക്ക് മുതൽ പി.എം.ജി വരെ ഗതാഗത നിയന്ത്രണം

    പനമുക്ക് മുതൽ പി.എം.ജി വരെ ഗതാഗത നിയന്ത്രണം

    തിരുവനന്തപുരം :പി.എം.ജി നന്തൻകോട് റോഡിൽ ഓടയുടെ നവീകരണം നടക്കുന്നതിനാൽ പനമുക്കു നിന്നും പി.എം.ജി വരെയുള്ള വാഹന ഗതാഗതത്തിന് വ്യാഴാഴ്ച (ജൂലൈ ആറ്) മുതൽ ജൂലൈ 31 വരെ ഭാഗിക നിരോധനം ഏർപ്പെടുത്തി.

    നന്തൻകോട് ഭാഗത്തു നിന്ന് പി.എം.ജി-യിലേക്ക് വരുന്ന വാഹനങ്ങൾ പനമുക്കു നിന്നും തിരിഞ്ഞു പ്ലാമൂട് വഴി പി.എം.ജിയിലേക്കും, പി.എം.ജിയിൽ നിന്ന് നന്തൻകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പി.എം.ജി – നന്തൻകോട് റോഡ് വഴി പോകണമെന്നും തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.