Tag: തിരുവനന്തപുരം

  • നവകേരള സദസ്സ്: വികസന വീഡിയോ പ്രദർശനത്തിന് തുടക്കം

    നവകേരള സദസ്സ്: വികസന വീഡിയോ പ്രദർശനത്തിന് തുടക്കം

    ആറ്റിങ്ങൽ:നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന വികസന വീഡിയോ പ്രചാരണത്തിന് വട്ടിയൂർക്കാവിൽ തുടക്കമായി.

    തുടർന്ന് തിരുവനന്തപുരം, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിലും പരിപാടികൾ നടന്നു. കല്ലറ ജങ്ഷനിൽ നടന്ന വീഡിയോ പ്രദർശനം ഡി കെ മുരളി എം. എൽ. എ ഉദ്ഘാടനം ചെയ്തു. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ, ദേശീയ പാത വികസനം തുടങ്ങിയ നിരവധി പദ്ധതികൾ യാഥാർത്ഥ്യമാക്കിയാണ് സംസ്ഥാന സർക്കാർ മുന്നേറുന്നതെന്ന് എം.എൽ.എ പറഞ്ഞു.

    കഴിഞ്ഞ ഏഴര വർഷം ഓരോ നിയോജക മണ്ഡലങ്ങളിലും നടന്ന വികസന നേട്ടങ്ങളും നവകേരള സദസ്സിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന സന്ദേശവും ഉൾപ്പെടുന്ന വീഡിയോ പ്രചാരണം ഇന്ന് ( ഡിസംബർ 12 ) വർക്കല, ചിറയിൻകീഴ് ആറ്റിങ്ങൽ കഴക്കൂട്ടം മണ്ഡലങ്ങളിലുമെത്തും.

  • ഉപരാഷ്ട്രപതിയുടെ സന്ദർശനം;തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം

    ഉപരാഷ്ട്രപതിയുടെ സന്ദർശനം;തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം

    തിരുവനന്തപുരം : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതൽ ശംഖുംമുഖം വിമാനത്താവളം മുതൽ ചാക്ക വരെയുള്ള റോഡിലും ചാക്ക മുതൽ കഴക്കൂട്ടം-കാര്യവട്ടം വരെയുള്ള റോഡിലും വാഹനഗതാഗതത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

    റോഡിന് ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ആറ്റിങ്ങലിൽനിന്ന് തമ്പാനൂരിലേക്കു വരുന്ന വാഹനങ്ങൾ വെട്ടുറോഡ്, ചന്തവിള, കാട്ടായിക്കോണം, ചെമ്പഴന്തി, ശ്രീകാര്യം വഴിയും തിരിച്ചും പോകണം.

    കോവളത്തുനിന്ന് ആഭ്യന്തര വിമാനത്താവളത്തിലേക്കു പോകുന്ന വാഹനങ്ങൾ മുട്ടത്തറ, കല്ലുംമൂട്, പൊന്നറപാലം, വലിയതുറ വഴി പോകണം.

    അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പോകുന്ന വാഹനങ്ങൾ ഈഞ്ചയ്‌ക്കലിൽനിന്നു തിരിഞ്ഞ് സർവീസ് റോഡ് വഴി പോകണം.

    കോവളത്തുനിന്ന് കഴക്കൂട്ടം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ തിരുവല്ലം, കുമരിച്ചന്ത, ഈഞ്ചയ്‌ക്കൽ എന്നിവിടങ്ങളിൽനിന്നു തിരിഞ്ഞുപോകണം.

  • തിരുവനന്തപുരം ഉൾപ്പെടെ  9 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി

    തിരുവനന്തപുരം ഉൾപ്പെടെ 9 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി

    തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

    സംസ്ഥാനത്തെ 9 ജില്ലകളിൽ പൂർണമായും ഒരു ജില്ലയിൽ ഭാഗികമായുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

    തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ് ജില്ലകളിലും അവധിയായിരിക്കും.

    കോട്ടയം, കൊല്ലം, എറണാകുളം, വയനാട് എന്നിവിടങ്ങളില്‍ കലോത്സവം നടക്കുന്നതിനാല്‍ ജില്ലകളിലെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും.

    കൊല്ലം, എറണാകുളം ജില്ലകളിൽ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് ക്ലസ്റ്റർ പരിശീലനം നടക്കുക.

  • തിരുവനന്തപുരം മണ്ഡലത്തിലെ റോഡുകള്‍ പുനരുദ്ധാരണം;15 കോടി രൂപ അനുവദിച്ചു

    തിരുവനന്തപുരം മണ്ഡലത്തിലെ റോഡുകള്‍ പുനരുദ്ധാരണം;15 കോടി രൂപ അനുവദിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളായ കൈതമുക്ക്-പേട്ട(1.4 കി.മീ.), സെന്റ് സേവ്യേഴ്സ് ജംഗ്ഷന്‍-തൈവിളാകം-വലിയതുറ (1.1 കി.മീ.),

    ഗാന്ധി പാര്‍ക്കിനു ചുറ്റും (0.2 കി.മീ.), കല്‍പ്പാക്കടവ്-ചാക്ക-കാരാളി (1.855 കി.മീ.), ഈഞ്ചയ്ക്കല്‍-പുത്തന്‍റോഡ് ജംഗ്ഷന്‍-പൊന്നറപ്പാലം (1.62 കി.മീ.), സ്വീവേജ് ഫാം-വിദ്യാ ഗാര്‍ഡന്‍സ് (0.5 കി.മീ.), എയര്‍പോര്‍ട്ട്-ചീലാന്തിമുക്ക് (1.07 കി.മീ.), ഈഞ്ചയ്ക്കല്‍-കാഞ്ഞിരവിളാകം (1.7 കി.മീ.),

    കൈതമുക്ക് ടെമ്പിള്‍ ജംഗ്ഷന്‍-പടിഞ്ഞാറേക്കോട്ട (പുന്നപുരം കോളനി റോഡ്) (0.82 കി.മീ.), പാസ്.പോര്‍ട്ട് ഓഫീസ്-ഇരുമ്പുപാലം-തേങ്ങാപ്പുര-കവറടി റോഡ് (0.8 കി.മീ.), വള്ളക്കടവ്-ആറാട്ടുഗേറ്റ്..(0.35 കി.മീ.)

    എന്നിവ ഉന്നത നിലവാരത്തി ലേക്കുയര്‍ത്തുന്നതിന് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു.

    ഇരുപത് വര്‍ഷത്തോളമായി സാധാരണ അറ്റകുറ്റപ്പണികള്‍ മാത്രം ചെയ്തിരുന്ന പ്രസ്തുത റോഡുകള്‍ BM & BC സാങ്കേതികവിദ്യയില്‍ പുനരുദ്ധരിക്കുന്നതിനാണ് അനുമതി ലഭിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി എത്രയും വേഗം ടെന്‍ഡര്‍ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

  • മഴക്കാല മുന്നൊരുക്കം: ജില്ലയിലെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി മന്ത്രിമാർ

    മഴക്കാല മുന്നൊരുക്കം: ജില്ലയിലെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി മന്ത്രിമാർ

    തിരുവനന്തപുരം :ജില്ലയിലെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍ അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് മന്ത്രിമാര്‍ പറഞ്ഞു.

    ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടുന്ന സാഹചര്യം ഉണ്ടായാൽ അവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

    നിലവിലുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ കൂട്ടായി പരിശ്രമിക്കണമെന്ന് മന്ത്രിമാരായ ജി. ആര്‍ അനിലും ആന്റണി രാജുവും പറഞ്ഞു. യോഗത്തില്‍ അതത് വകുപ്പുകള്‍ നിലവിൽ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

    തിരുവനന്തപുരം നഗരത്തിലെ തമ്പാനൂര്‍, പഴവങ്ങാടി തോടുകളിലെ ക്ലീനിംഗ് റെയില്‍വേയുടെ സഹകരണത്തോടെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് പൂര്‍ത്തിയാക്കി വരികയാണ്. തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലെ പ്രവൃത്തികള്‍ മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം, കെ.ആര്‍.എഫ്.ബി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. കരമനയാര്‍, കിള്ളിയാര്‍, പഴവങ്ങാടി തോട്, ഉള്ളൂര്‍ തോട്, തെക്കനക്കര കനാല്‍ എന്നിവയുടെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. കിള്ളിയാര്‍, കരമനയാറ്, പഴവങ്ങാടി തോട് എന്നിവയുടെ ഏറ്റവും ആവശ്യമായ സ്ഥലങ്ങളില്‍ പാര്‍ശ്വഭിത്തികള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി. ജില്ലയില്‍ പൊതുമരാമത്ത് വിഭാഗത്തിന് കീഴിലുള്ള 2410 കീ.മീ റോഡിന്റെ ഡ്രയിനേജ് ക്ലീനിംഗ്, പോട്ട് ഹോള്‍ ഫില്ലിംഗ് എന്നീ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. മരങ്ങള്‍, ചില്ലകള്‍ തുടങ്ങിയവ മുറിച്ചു മാറ്റിയിട്ടുമുണ്ട്. അര്‍ബന്‍ ഡിംഗ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരപരിധിയിലെ അട്ടക്കുളങ്ങര തിരുവല്ലം റോഡ്, ബീമാപള്ളി – പൂന്തുറ റോഡ്, പൂന്തുറ – ചേരിയമുട്ടം റോഡ് എന്നിവിടങ്ങളില്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. തീരദ്ദേശ മേഖലകളില്‍ അടിയന്തര സാഹചര്യത്തില്‍ കടല്‍ക്ഷോഭം തടയുന്നതിന് വന്‍കിട ജലസേചന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ നടന്നു വരികയാണ്.

    തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ നടത്തുന്നതിനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍ തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആശുപത്രികളിലും ക്യാമ്പ് നടത്തുന്ന കെട്ടിടങ്ങളിലും വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കെ എസ് ഇ ബി നടത്തിവരികയാണ്.

    ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ ആശുപത്രികള്‍ സജ്ജമാണെന്നും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തെ അറിയിച്ചു. മഴക്കാലത്ത് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേരള വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദുരന്ത സാഹചര്യങ്ങള്‍ ഉണ്ടായാൽ നേരിടാന്‍ വകുപ്പ് സജ്ജമാണെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. തൈക്കാട് പൊതുമാരമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മന്ത്രിമാര്‍ക്കൊപ്പം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം അനില്‍ ജോസ് ജെ, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി. ജയമോഹന്‍ വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  • ട്രോളിംഗ് നിരോധനം: ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

    ട്രോളിംഗ് നിരോധനം: ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

    തിരുവനന്തപുരം:ജൂണ്‍ പത്ത് മുതല്‍ തുടങ്ങുന്ന ഇക്കൊല്ലത്തെ മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ട്രോളിംഗ് സംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കുന്നതിന് വിഴിഞ്ഞം തുറമുഖത്ത് സബ് കളക്ടര്‍ അശ്വതി ശ്രീനിവാസിനെയും മുതലപ്പൊഴിയില്‍ എ.ഡി.എം ജെ. അനില്‍ ജോസിനെയും നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചതായും കളക്ടര്‍ പറഞ്ഞു. ജൂലായ് 31 അര്‍ദ്ധരാത്രിവരെ 52 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

    ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികള്‍ക്കാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ട്രോളിംഗ് നിരോധനം മറികടന്ന് അനധികൃത മത്സ്യബന്ധനം നടത്താന്‍ അനുവദിക്കില്ല. തീരപ്രദേശങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് ഉള്‍പ്പെടെയുള്ള തെരുവുവിളക്ക് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കും.

    ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പായി തീരപ്രദേശത്തെ ശുചീകരണവും പൂര്‍ത്തിയാക്കും. രാത്രിയിലെത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക ബസ് സര്‍വീസ് ആരംഭിക്കും. ട്രോളിംഗ് കാലയളവില്‍ പ്രാദേശിക മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് കൃത്യമായ ഇടവേളകളില്‍ യോഗം ചേരും. ഹാര്‍ബറുകളിലും പരിസരത്തുമുള്ള ലഹരി ഉപയോഗം കര്‍ശനമായി ഒഴിവാക്കുന്നതിന് നിരീക്ഷണം ശക്തമാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

    സുരക്ഷക്കായി മുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും പോലീസ് പട്രോളിങ് ശക്തിപെടുത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിന് പുറമെ കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും പ്രത്യേക നിരീക്ഷണവുമുണ്ടാകും.

    വിഴിഞ്ഞം, മുതലപ്പൊഴി മത്സ്യബന്ധന തുറമുഖങ്ങളില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ രക്ഷാ ദൗത്യത്തിനായി സജ്ജമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുടങ്ങണമെന്നും കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

    തീരപ്രദേശങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ജെ. പനിഅടിമ, എം. നിസാമുദ്ദീന്‍, എ.ഡി.എം ജെ.അനില്‍ ജോസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീജാ മേരി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

  • പ്രളയ-ഉരുള്‍പൊട്ടല്‍ സാധ്യത: തയ്യാറെടുപ്പുകള്‍ വിലയിരുത്തി ജില്ലയില്‍ മോക്ക്ഡ്രില്

    പ്രളയ-ഉരുള്‍പൊട്ടല്‍ സാധ്യത: തയ്യാറെടുപ്പുകള്‍ വിലയിരുത്തി ജില്ലയില്‍ മോക്ക്ഡ്രില്

    തിരുവനന്തപുരം: ദേശീയദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില് സംസ്ഥാനത്തെമ്പാടും നടന്ന മോക് ഡ്രില്ലിന്റെ ഭാഗമായി ജില്ലയില് വിവിധ താലൂക്കുകളിലായി അഞ്ച് പഞ്ചായത്തുകളിലാണ് സാങ്കല്പിക പ്രളയ സാഹചര്യം സൃഷ്ടിച്ച് മുന്നൊരുക്കങ്ങള് വിലയിരുത്തിയത്. തിരുവനന്തപുരം ഉള്പ്പെടെ എല്ലാ ജില്ലകളിലും അതിതീവ്ര മഴയും റെഡ് അലര്ട്ടും പ്രഖ്യാപിക്കപ്പെട്ട സാഹചര്യം സൃഷ്ടിച്ചാണ് മോക് ഡ്രില് നടത്തിയത്.
    ചെങ്കല്, പൂവച്ചല്, വെള്ളനാട്, കടയ്ക്കാവൂര്, കഠിനംകുളം എന്നീ പഞ്ചായത്തുകളിലാണ് മോക് ഡ്രില് നടന്നത്. കഠിനംകുളത്ത് എയര്ഫോഴ്‌സിന്റെ സഹായത്തോടെ ഹെലികോപ്റ്റര് വഴിയുള്ള രക്ഷാപ്രവര്ത്തനവും നടന്നു. നെയ്യാറ്റിന്കര ചെങ്കല് പഞ്ചായത്തില് രക്ഷാപ്രവര്ത്തനത്തിന് സൈന്യത്തിന്റെ പങ്കാളിത്തവുമുണ്ടായിരുന്നു. ജില്ലയില് പ്രളയ സമാനസാഹചര്യമുണ്ടായാല് ദുരന്തനിവാരണ സംവിധാനങ്ങള് എങ്ങനെ പ്രവര്ത്തിക്കുന്നു എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം.
    താലൂക്ക് തലങ്ങളിലും ജില്ലാ തലത്തിലും രൂപീകരിച്ച ദുരന്ത പ്രതികരണ സേനയുടെ (ഇന്സിഡന്റ് റെസ്‌പോണ്സ് ടീം) ഇന്സിഡന്റ് കമാന്ഡ് പോസ്റ്റ്, എമര്ജന്സ് ഓപ്പറേഷന് സെന്ററുകള് വഴിയാണ് പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ചത്. ജില്ലാ തലത്തില് ജില്ലാ കളക്ടറുടെ ചുമതല വിഹിക്കുന്ന എഡിഎം അനില് ജോസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര് വി. ജയമോഹന് എന്നിവരുടെ നേതൃത്വത്തിലും താലൂക്ക് തലങ്ങളില് വിവിധ തഹസില്ദാര്മാരുടെ നേതൃത്വത്തിലുമാണ് പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ചത്.
    താലൂക്ക് തലങ്ങളില് രക്ഷാപ്രവര്ത്തനത്തിനുള്ള സംവിധാനങ്ങള്, ദുരിതാശ്വാസ ക്യാമ്പുകള്, ആംബുലന്സുകള്, ആശുപത്രി സൗകര്യം തുടങ്ങിയവ മോക് ഡ്രില്ലിന്റെ ഭാഗമായി സജ്ജമാക്കിയിരുന്നു. കളക്ടറേറ്റില് സജ്ജമാക്കിയ ജില്ലാതല കണ്ട്രോള് റൂമില് പ്രവര്ത്തനങ്ങള് വിലയിരുത്താന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതിനിധി നിരീക്ഷകനായി എത്തിയിരുന്നു. മോക്ഡ്രില് സംഘടിപ്പിച്ച കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷകന് സന്ദര്ശിച്ചു.