Tag: Accident death

  • കോവളം കാരോട് ബൈപ്പാസിൽ അപകടം; യുവാവിന് ദാരുണാന്ത്യം

    കോവളം കാരോട് ബൈപ്പാസിൽ അപകടം; യുവാവിന് ദാരുണാന്ത്യം

    തിരുവനന്തപുരം: കോവളം കാരോട് ബൈപ്പാസിൽ മിനിലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

    മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ ബെനാൻസിന്‍റേയും ആൻസിയുടെയും മകൻ അജിത് ബെനാൻസ് (24) ആണ് മരിച്ചത്.

    ഇന്നലെ വൈകുന്നേരം അഞ്ചര യോടെ കോട്ടുകാൽ പുന്നക്കുളത്തിന് സമീപമായിരുന്നു അപകടം. പൂവാർ കൊച്ചുതുറയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് വിഴിഞ്ഞത്തേക്ക് മടങ്ങി വരവേയാണ് ദാരുണ അപകടം സംഭവിച്ചത്.

    അജിത് ഓടിച്ച കാറിനു മുന്നിലുണ്ടായിരുന്ന ലോറി ബൈപ്പാസിന് പുറത്തേക്കിറങ്ങാൻ പെട്ടെന്ന് വെട്ടിത്തിരിക്കുന്നതിനിടയിൽ കാർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.

    ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് കാറിൽ കുടുങ്ങിപ്പോയ യുവാവിനെ പിന്നാലെയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

    വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

    തിരുവനന്തപുരം:  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു.

    കാഞ്ഞിരംകുളം കൈവൻവിളയിൽ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കോട്ടുകാൽ നെട്ടത്താന്നി കരിച്ചാലത്തോട്ടം ചിത്തിര ഭവനിൽ രാജശേഖരൻ ആശാരി (60) ആണ് മരിച്ചത്.

    കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ 6.15 നാണ്  അപകടം നടന്നത്. മകൾ രാഖിയെ ജോലി സ്ഥലത്ത് കൊണ്ടുവിടാനായി വീട്ടിൽ നിന്നും സ്കൂട്ടറിൽ പോകവെ കൈവൻവിളയിൽ വച്ച് പുറകിൽ നിന്നും വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി.

    അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ രാജശേഖരനെയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ട മകളെയും നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരുന്ന രാജശേഖരൻ ആശാരി ഇന്നലെ മരണപ്പെട്ടു.

  • കഴക്കൂട്ടത്ത് ടിപ്പര്‍ ലോറി കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

    കഴക്കൂട്ടത്ത് ടിപ്പര്‍ ലോറി കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

    തിരുവനന്തപുരം:കഴക്കൂട്ടത്ത് വെട്ടുറോഡിൽ ടിപ്പര്‍ ലോറി കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു.

    പെരുമാതുറ സ്വദേശി റുക്സാനയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്നരയോടെ വെട്ടുറോഡിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കഴക്കൂട്ടം ഭാഗത്ത് നിന്ന് ബന്ധുവിനൊപ്പം കണിയാപുരത്തേക്ക് പോകുകയായിരുന്നു  റുക്സാന.

    പുറകെ എത്തിയ ലോറി അമിത വേഗത്തിൽ സ്കൂട്ടറിനെ മറികടന്ന് ഇടതുവശം ചേര്‍ന്നൊതുക്കി. ലോറി തട്ടിയതോടെ സ്കൂട്ടറിന് പുറകിലിരുന്ന റുക്സാന വീണു. ലോറിക്കടിയിൽ പെട്ടു. ലോറിയുടെ പിന്‍ ടയറുകള്‍ റുസ്കാനയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

    കണ്ടുനിന്ന നാട്ടുകാര്‍ നിലവിളി കൂട്ടിയപ്പോഴാണ് ഡ്രൈവര്‍ അപകട വിവരം അറിയുന്നത്. ലോറി പുറകോട്ടെടുത്താണ് റുക്സാനയെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അശ്രദ്ധമായി ലോറിയോടിച്ച ഡ്രൈവര്‍ നഗരൂര്‍ സ്വദേശി ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗലപുരം പൊലീസ് കേസെടുത്തു.

  • ട്രെയിനിൽ നിന്ന് വീണ് തിരുവനന്തപുരം സ്വദേശി മരിച്ചു

    ട്രെയിനിൽ നിന്ന് വീണ് തിരുവനന്തപുരം സ്വദേശി മരിച്ചു

    തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കുഞ്ഞിമോനാണ് മരിച്ചത്. ‌ഏറനാട് എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നതിനിടെ മലപ്പുറം താനൂരിൽ വച്ചാണ് അപകടം.

    വാതിൽപടിയിൽ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കേളജിലേക്ക് മാറ്റും.

  • തോന്നയ്ക്കൽ സ്വദേശി ബ്രിട്ടനിൽ കാറിടിച്ച് മരിച്ചു

    തോന്നയ്ക്കൽ സ്വദേശി ബ്രിട്ടനിൽ കാറിടിച്ച് മരിച്ചു

    തിരുവനന്തപുരം: ബ്രിട്ടനിലെ ലീഡ്സിൽ ബസ് കാത്തുനിന്ന മലയാളി വിദ്യാർഥിനി കാറിടിച്ച് മരിച്ചു.  തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽ കുമാർ (25) ആണ് മരിച്ചത്.

    ഭർത്താവ് രാഹുൽ ശേഖർ മസ്കത്തിൽ ഉദ്യോഗസ്ഥനാണ്. ഇവർക്ക് ഒരു മകളുമുണ്ട്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രോജക്ട് മാനേജ്മെന്റ് വിദ്യാർഥിനിയാണ് മരിച്ച പെൺകുട്ടി.

    ആതിര ഉൾപ്പെടെ നിരവധിപേർ കാത്തുനിന്ന ബസ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു.

  • ബൈക്കും കെഎസ്ആർടി ബസ്സും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

    ബൈക്കും കെഎസ്ആർടി ബസ്സും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

    ആറ്റിങ്ങൽ :ചാത്തൻപാറയിൽ ബൈക്കും കെഎസ്ആർടി ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചാത്തൻപാറ സ്വദേശി ഷമീർ (32) ആണ് മരിച്ചത്.

    ചൊവ്വാഴ്ച രാത്രി 10 മണി കഴിഞ്ഞാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്ത്‌ നിന്നും ചത്താൻപാറയിലേക്ക് ഷമീർ സഞ്ചരിച്ചു പോയ ബൈക്കും കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്.

    അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷമീറിനെ ആദ്യം ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

     

  • കുടുംബങ്ങളെ തീരാദുഃഖത്തിലാഴ്ത്തി അവർ യാത്രയായി….

    കുടുംബങ്ങളെ തീരാദുഃഖത്തിലാഴ്ത്തി അവർ യാത്രയായി….

    തിരുവനന്തപുരം:  ദേശീയപാത 66-ൽ അമ്പലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തിനു സമീപമാണ് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു ജീവനുകൾ പൊലിഞ്ഞത്. തിരുവനന്തപുരം ആനാവൂർ ആലത്തൂർ സ്വദേശികളായ കാപ്പുകാട്ടുകുളത്തിൻകര മോഹനന്റെയും അനിതയുടെയും മകൻ മനുമോഹൻ (24), മച്ചക്കുന്നുമേലെ പുത്തൻവീട്ടിൽ യേശുദാസിന്റെയും ഷീജയുടെയും മകൻ വൈ. ഷിജിൻദാസ് (24), അമ്പനാട് അനിഴത്തിൽ ഗോപകുമാറിന്റെയും ബിന്ദുവിന്റെയും മകൻ ജി. പ്രസാദ് (24), കൊല്ലം പെരിങ്ങളം കിടപ്രം വടക്ക് അരുൺനിവാസിൽ പരേതനായ അനിരുദ്ധന്റെയും രാധാമണിയുടെയും മകൻ അമൽ (28),  ചാക്കോയുടെ മകൻ സുമോദ് (42) എന്നിവരാണു മരിച്ചത്.ഷിജിൻദാസ്, പ്രസാദ്, അമൽ, സുമോദ് എന്നിവർ തിരുവനന്തപുരം വേളി ഐ.എസ്.ആർ.ഒ. കാന്റീനിലെ കരാർ ജീവനക്കാരാണ്. ഷിജിൻദാസിന്റെയും പ്രസാദിന്റെയും കൂട്ടുകാരനാണ് എറണാകുളം ഇടപ്പള്ളിയിലെ അപ്പാർട്ട്മെന്റിൽ ജോലിചെയ്യുന്ന മനുമോഹൻ.കഴക്കൂട്ടത്ത് കല്യാണത്തിനു പോകാനെന്നു പറഞ്ഞാണ് ഇവർ പ്രസാദിന്റെ അമ്മാവന്റെ മകൻ ഹരിശങ്കറിന്റെ കാറുമായി തിരിച്ചത്. പ്രസാദാണ് കാർ ഓടിച്ചത്.എറണാകുളത്തേക്കു ബസിൽപോകാൻ നെയ്യാറ്റിൻകരയിൽ നിന്ന മനുമോഹനെ സുഹൃത്തുക്കൾ കാറിൽ വിളിച്ചുകയറ്റുകയായിരുന്നു. എറണാകുളത്താക്കാനായി പോകുമ്പോഴായിരുന്നു അപകടം.