Tag: Attukal pogala

  • ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ചുടുകല്ലുകൾ നഗരസഭ ശേഖരിച്ചു

    ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ചുടുകല്ലുകൾ നഗരസഭ ശേഖരിച്ചു

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ചുടുകല്ലുകൾ ഇതുവരെ നഗരസഭ ശേഖരിച്ചതായി മേയർ ആര്യ രാജേന്ദ്രൻ.ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തിരുവനന്തപുരം സ്വീകരിച്ചുവരുകയാണെന്നും മേയർ അറിയിച്ചു.

    സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് ഭവന നിർമ്മാണത്തിനാണ് കല്ലുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ കൂടുതൽ അർഹരായവർക്ക് കട്ടകൾ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

    ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരും, കട്ടകൾ ആവശ്യമുള്ളവരുമായ ഗുണഭോക്താക്കൾ അപേക്ഷകൾ മേയറുടെ ഓഫീസിൽ നൽകുന്നതിന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർ, ആശ്രയ ഗുണഭോക്താക്കൾ, വിധവ/വികലാംഗർ, മാരകരോഗം ബാധിച്ചവർ, കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്കാണ് മുൻഗണന നൽകുന്നത്. കട്ടകൾ ആവശ്യമുള്ളവർ 13.03.2023 തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് മുമ്പായി അപേക്ഷകൾ നഗരസഭ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.നിലവിൽ 25 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

    ഇതുമായി ബന്ധപ്പെട്ട് ചില സാമൂഹ്യവിരുദ്ധ മനസ്സുള്ളവർ വ്യാജപ്രചരണം നടത്തിവരുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എല്ലാ വ്യാജപ്രചാരണങ്ങളെയും മനുഷ്യത്വവിരുദ്ധ ആഹ്വാനങ്ങളെയും നല്ലവരായ മഹാഭൂരിപക്ഷം ഭക്തജനസമൂഹം തള്ളിക്കളഞ്ഞത് പൊങ്കാല ദിവസം കണ്ടതാണ്.നഗരസഭ ശേഖരിച്ച ചുടുകല്ലുകൾ സൂക്ഷിച്ചിരിക്കുന്ന പുത്തരിക്കണ്ടം മൈതാനം ഇന്ന് ഡെപ്യൂട്ടി മേയർ  പി.കെ.രാജു,കൗൺസിലർ  അംശു വാമദേവൻ എന്നിവരോടൊപ്പം മേയർ ആര്യ രാജേന്ദ്രൻ സന്ദർശിച്ചു.

  • ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; പ്രതികൾ കസ്റ്റഡിയിൽ

    ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; പ്രതികൾ കസ്റ്റഡിയിൽ

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഉണ്ടായ ഗുണ്ടാ ആക്രണത്തിൽ മുഖ്യപ്രതി ഉള്‍പ്പടെ നാല് പേർ കസ്റ്റഡിയിൽ. ഇന്നലെ ആറ്റുകാൽ പൊങ്കാലയ്ക്കിടെയാണ് കുപ്രസിദ്ധ ഗുണ്ടയായ ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷിനെ ആളെ ഏഴംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.

    പേട്ട ചായക്കൂട്ടി ലെയിൽ സ്വദേശി സന്തോഷ് എന്ന വേലായുധൻ സന്തോഷ് (37), വഞ്ചിയൂർ ലക്ഷ്മി വിളാകം സ്വദേശി സനൽകുമാർ എന്ന സന്ദീപ് (28), വഞ്ചിയൂർ ലെയിൻ സ്വദേശി വിജയകുമാർ എന്ന കല്ലൻ വിജു (38) എന്നിവരെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.പലിശ പണത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

     

     

  • ആറ്റുകാൽ പൊങ്കാല; സമൂഹ മാധ്യമങ്ങളിൽ വൈറലായി അമിത് ഖാൻ

    ആറ്റുകാൽ പൊങ്കാല; സമൂഹ മാധ്യമങ്ങളിൽ വൈറലായി അമിത് ഖാൻ

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിടുന്ന അമൃത് ഖാന്റെ ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.ജനറൽ ആശുപത്രി ജംഗ്ഷനിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലൊരുക്കിയ പൊങ്കാലയർപ്പിച്ച അമിത് ഖാൻ്റെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

    പൊങ്കാലക്കലത്തിൽ അരിയിട്ട അമിത് ഖാൻ ഭക്തർക്ക് വെള്ളവും ആവശ്യസാധനങ്ങളുമെത്തിക്കാൻ പ്രവർത്തകരോടൊപ്പം പങ്കെടുത്തു. പൊങ്കാല നേദിക്കാൻ ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിലെ പൂജാരിയുടെ സഹായിയായും ഒപ്പമുണ്ടായിരുന്നു.

    പൊങ്കാല പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനുവിന്റെ നേതൃത്വത്തിലാണ് അമിത് ഖാനെയും ഉൾപ്പെടുത്തിയത്.

    ജനറൽ ആശുപത്രി സ്വദേശിയാണ്.  ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് പാസായ അമിത്​ ഫുഡ് ഡെലിവറി ബോയിയായി ജോലി നോക്കുകയാണ്.

  • പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കകം തലസ്ഥാനം ‘ക്ലീൻ’

    പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കകം തലസ്ഥാനം ‘ക്ലീൻ’

    തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. പൊങ്കാല നിവേദ്യത്തിന് ശേഷം 2.30 ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

    പൊങ്കാല അർപ്പിച്ച 52 വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ 2400 ജീവനക്കാർ പങ്കാളികളായി. പൊങ്കാലയ്ക്ക് ശേഷം ഈ സമയം വരെ (6.45 pm) ഏകദേശം 138 ലോഡ് മാലിന്യം നീക്കം ചെയ്തു.

    രാത്രി 8 മണിക്ക് സെക്രട്ടറിയേറ്റ് നടയിൽ വെള്ളം ഉപയോഗിച്ച് റോഡ് കഴുകുന്ന റോഡ് ശുചീകരണം ആരംഭിക്കും ഭക്തജനങ്ങൾ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകൾ വോളണ്ടിയേഴ്സ് ശേഖരിച്ച് ഭവന പദ്ധതികൾക്കായി ഉപയോഗിക്കുന്നതാണ്.

  • മനം നിറച്ച് ആറ്റുകാൽ പൊങ്കാല; നിവേദ്യമർപ്പിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു

    മനം നിറച്ച് ആറ്റുകാൽ പൊങ്കാല; നിവേദ്യമർപ്പിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു

    തിരുവനന്തപുരം: ആറ്റുകാൽ ദേവിക്ക് പൊങ്കാലയുടെ നിവേദ്യം അർപ്പിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു.കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇക്കുറി വിപുലമായ രീതിയിൽ ആറ്റുകാൽ പൊങ്കാല നടന്നത്.

    ഭക്തർ നഗരത്തിൽ പലയിടങ്ങളിലായി പൊങ്കാലയിട്ടു.

  • ആറ്റുകാൽ പൊങ്കാല ശുചീകരണത്തിന് കൃത്രിമ മഴയും

    ആറ്റുകാൽ പൊങ്കാല ശുചീകരണത്തിന് കൃത്രിമ മഴയും

    തിരുവനന്തപുരം :പൊങ്കാല കഴി‍ഞ്ഞുള്ള ശുചീകരണത്തിലെ കൃത്രിമ മഴ. ഇന്ന് വൈകിട്ട് ഏഴരയോടെ സെക്രട്ടേറിയറ്റിനു മുന്നിലാണ് ആദ്യ മഴ.സിനിമ ഷൂട്ടിങ് ഉൾപ്പെടെയുള്ളവയ്ക്ക് കൃത്രിമ മഴയും കാറ്റും ഒരുക്കുന്ന സ്ഥാപനമാണ് കല്ലിയൂർ പെരിങ്ങമ്മല തെറ്റിവിളയിൽ പ്രവർത്തിക്കുന്ന ‘തരംഗിണി’.

    പൊങ്കാല അവശിഷ്ടങ്ങൾ നീക്കിയ ശേഷം കൃത്രിമ മഴയിലൂടെ നഗരത്തിലെ റോഡുകൾ കഴിഞ്ഞ 12 വർഷമായി കഴുകി വൃത്തിയാക്കുന്നത് തരംഗിണിയാണ്. പൊങ്കാല കഴിഞ്ഞ് പൊടി പടലങ്ങൾ നീക്കാനും അന്തരീക്ഷം തണുപ്പിക്കാനും തയാറെടുക്കുകയാണ് തരംഗിണി.

     

  • ആറ്റുകാൽ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകർന്നു; അനന്തപുരി യാഗഭൂമിയായി…

    ആറ്റുകാൽ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകർന്നു; അനന്തപുരി യാഗഭൂമിയായി…

    തിരുവനന്തപുരം:   ആറ്റുകാൽ പൊങ്കാലയ‌്ക്ക് പണ്ടാരയടുപ്പിൽ തിരിതെളിഞ്ഞു. പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം ധന്യമുഹൂർത്തമായ 10.30ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലിൽ നിന്ന് പകർന്ന് നൽകിയ ദീപത്താൽ മേൽശാന്തി പി.കേശവൻ നമ്പൂതിരി വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചു.

    തുടർന്ന് സഹ മേൽശാന്തി പണ്ടാര അടുപ്പിലേക്ക് അഗ്നി തെളിയിക്കുകയായിരുന്നു.
    പണ്ടാര അടുപ്പിൽ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്ന്  .

  • ആറ്റുകാൽ പൊങ്കാല; ആകാശത്ത് നിന്നും പുഷ്പവൃഷ്ടിയുമായി മൂന്ന് വിമാനങ്ങൾ

    ആറ്റുകാൽ പൊങ്കാല; ആകാശത്ത് നിന്നും പുഷ്പവൃഷ്ടിയുമായി മൂന്ന് വിമാനങ്ങൾ

    തിരുവനന്തപുരം:പൊങ്കാല നിവേദ്യത്തിനു മുമ്പ് ആകാശത്തുനിന്ന് പുഷ്പവൃഷ്ടിയുണ്ടാകും.ചാക്കയിലെ രാജീവ്ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിലെ സെസ്‌ന172 ആർ വിഭാഗത്തിൽ പെട്ട മൂന്ന് വിമാനങ്ങളാണ് ആകാശത്ത് നിന്ന് പെങ്കാല കലങ്ങൾക്ക് മുകളിലേക്ക് പൂക്കൾ വിതറുക.

    നാലുപതിറ്റാണ്ടായി തുടർന്നുവരുന്ന ഈ ചടങ്ങിനു തുടക്കമിട്ടത് ‘മഞ്ഞപ്പക്കി’ എന്നു നാട്ടുകാർ വിളിച്ചിരുന്ന മഞ്ഞനിറം പൂശിയ പുഷ്പക്‌ സെസ്‌ന എഫ്.എ.152 എന്ന വിമാനമായിരുന്നു.എന്നാൽ ഇത്തവണ സെസ്‌ന വിമാനങ്ങൾ ഓരോന്നും 20 മിനിട്ട് പറന്ന് ഒരു മണിക്കൂറാണ് പൂക്കൾ വിതറുന്നത്.വിമാനത്തിന്റെ വാടകയുൾപ്പെടെയുള്ള മറ്റുനടപടിക്രമങ്ങൾ പൂർത്തിയായി .

  • ആറ്റുകാൽ പൊങ്കാല; ഈ നമ്പരുകൾ ഓർത്തു വയ്ക്കാം…..

    ആറ്റുകാൽ പൊങ്കാല; ഈ നമ്പരുകൾ ഓർത്തു വയ്ക്കാം…..

    തിരുവനന്തപുരം :ആറ്റുകാൽ അമ്മയ്ക്കു മുൻപിൽ പൊങ്കാലയർപ്പിക്കാനായി ലക്ഷക്കണക്കിനു പേർ ഒരു സ്ഥലത്ത് ഒത്തുചേരുമ്പോൾ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടും. എന്നാൽ അൽപം ശ്രദ്ധിച്ചാൽ ചെറിയ അപകടങ്ങൾ പോലും ഒഴിവാക്കാം.

    ഈ നമ്പരുകൾ ഓർത്തു വയ്ക്കാം.

    ∙ ആരോഗ്യ വകുപ്പിന്റെ അടിയന്തിര ആവശ്യങ്ങൾക്ക് ദിശ – 104, 1056, 0471 2552056

    ∙ പൊലീസ് സഹായത്തിന് കൺട്രോൾ റൂം നമ്പർ– 100

    ∙ ഫയർഫോഴ്സിന്റെ സേവനത്തിന് – 101

    ∙ ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും അറിയിക്കാൻ– 9497930055, 9497987002, 9497990005.