Tag: Bike accident

  • അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

    അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

    കാട്ടാക്കട: അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. പൂവച്ചൽ, പൂന്നാംകരിക്കകം സ്വദേശിനിയായ ശരണ്യക്കാണ് (30) അപകടത്തിൽ പരിക്കേറ്റത്. രാവിലെ ആറരയോടെ പൂന്നാംകരിക്കകം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്.

    ശരണ്യയെ ഗുരുതര പരുക്കുളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാട്ടാക്കട ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ യുവാവിനും പരിക്കുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • കാട്ടാക്കടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് ഗുരുതര പരുക്ക്

    കാട്ടാക്കടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് ഗുരുതര പരുക്ക്

    കാട്ടാക്കട: കാട്ടാക്കട മാർക്കറ്റ് റോഡിൽ ശ്രീകൃഷ്ണപുരം റോഡിന് സമീപത്തെ കൊടും വളവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഇരു ബൈക്കുകളിലും സഞ്ചരിച്ചവർക്ക് ഗുരുതര പരുക്കേറ്റു. ആനപ്പാറ സ്വദേശി ശിവൻകുട്ടിയും കാട്ടാക്കട സ്വദേശി അജ്മലും സഞ്ചരിച്ച വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇവരിൽ ഒരാൾ എതിരേ വന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

    അജ്മൽ കാട്ടാക്കടയിൽ നിന്നും പൂവച്ചൽ ഭാഗത്തേക്കും ശിവൻകുട്ടി പൂവച്ചൽ ഭാഗത്തുനിന്ന് കാട്ടാക്കടയിലേക്ക് വരികയായിരുന്നു. ഇതിനിടയിൽ പുറകെ എത്തിയ വാഹനവും അപകടത്തിൽപ്പെട്ട വാഹനത്തിൽ ഇടിച്ചു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • കല്ലമ്പലത്ത് ബൈക്ക് അഭ്യാസം നടത്തി അപകടമുണ്ടാക്കിയ സംഭവം; യുവാവിന്റെ ലൈസൻസും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കണമെന്ന് പൊലീസ്

    കല്ലമ്പലത്ത് ബൈക്ക് അഭ്യാസം നടത്തി അപകടമുണ്ടാക്കിയ സംഭവം; യുവാവിന്റെ ലൈസൻസും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കണമെന്ന് പൊലീസ്

    തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്കിൽ അഭ്യാസം നടത്തി അപകടമുണ്ടാക്കിയ സംഭവത്തിൽ യുവാവിന്റെ ലൈസൻസും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കണം എന്ന് പൊലീസ്. കല്ലമ്പലം സ്വദേശി നൗഫലിന്റെ ലൈസൻസ് റദ്ദാക്കണമെന്നാണ് പൊലീസ് ശുപാർശ.

    മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെന്റിന് കൈമാറിയ റിപ്പോർട്ടിലാണ് നൗഫലിന്റെ ലൈസൻസും നൗഫൽ ഓടിച്ചിരുന്ന ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കണം എന്ന് കല്ലമ്പലം പൊലീസ് ശുപാർശ ചെയ്തത്. നൗഫലിന്റെ ബന്ധുവിന്റെ പേരിലുള്ളതാണ് ബൈക്ക്. നൗഫൽ സ്ഥിരമായി കുറ്റം ചെയ്യുന്നയാളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിൻ്റെ ശുപാർശ.

    കഴിഞ്ഞ വ്യാഴാഴ്ച കല്ലമ്പലം തോട്ടയ്ക്കാട് വച്ചാണ് അമിത വേഗത്തിൽ നൗഫൽ വിദ്യാർത്ഥിനികളുടെ ശ്രദ്ധനേടാനായി ബൈക്കിൽ അഭ്യാസം നടത്തിയത്. അഭ്യാസത്തിൻ്റെ ബൈക്കിൻ്റെ നിയന്ത്രണം തെറ്റി പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ നൗഫലിൻെറ കൈയ്ക്കും പരിക്കേറ്റു.

  • ഷാള്‍ ബൈക്കില്‍ കുരുങ്ങി നിയന്ത്രണം വിട്ടു മറിഞ്ഞു; യുവതി മരിച്ചു

    ഷാള്‍ ബൈക്കില്‍ കുരുങ്ങി നിയന്ത്രണം വിട്ടു മറിഞ്ഞു; യുവതി മരിച്ചു

    തിരുവനന്തപുരം: ഷാള്‍ ബൈക്കില്‍ കുരുങ്ങി നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. വിഴിഞ്ഞം ഉച്ചക്കട സ്വദേശി ബീനയാണ്(48) മരിച്ചത്.

  • കോവളത്തെ ബൈക്ക് അപകടം റേസിങ് അല്ല; നാട്ടുകാരുടെ ആരോപണം തള്ളി മോട്ടോർ വാഹന വകുപ്പ്

    കോവളത്തെ ബൈക്ക് അപകടം റേസിങ് അല്ല; നാട്ടുകാരുടെ ആരോപണം തള്ളി മോട്ടോർ വാഹന വകുപ്പ്

    തിരുവനന്തപുരം: കോവളത്ത് ബൈക്ക് അപകടത്തിനിടയാക്കിയ സംഭവത്തിൽ റേസിങ് നടന്നതിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. ബൈക്ക് അമിത വേഗതയിലായിരുന്നു. വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതും അപകടത്തിന് കാരണമായെന്നും മോട്ടോർ വാഹനവകുപ്പ് പറയുന്നു. തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദ് (25), വാഴമുട്ടം സ്വദേശി സന്ധ്യ എന്നിവരാണ് മരിച്ചത്. കോവളം- വാഴമുട്ടം ദേശീയപാതയില്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം.

    അപകടത്തിന് കാരണം റേസിങ്ങാണോ എന്ന് കണ്ടെത്താൻ ഗതാഗതവകുപ്പ് മന്ത്രി മോട്ടോർവാഹനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി എൻഫോഴ്‌സ്‌മെന്റ് വിഭാഗം മന്ത്രിക്ക് കൈമാറിയത്. നാട്ടുകാർ ആരോപിക്കുന്നത് പോലെ അവിടെ റേസിങ് നടന്നിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ബൈക്കിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു

  • കോവളം ബൈപ്പാസിൽ മരണംവിതച്ച് ബൈക്ക് റേസിങ്; ഇരട്ടി വേദനയായി മരണങ്ങൾ

    കോവളം ബൈപ്പാസിൽ മരണംവിതച്ച് ബൈക്ക് റേസിങ്; ഇരട്ടി വേദനയായി മരണങ്ങൾ

    തിരുവനന്തപുരം: കോവളം ബൈപ്പാസിൽ മരണംവിതച്ച് ബൈക്ക് റേസിങ്. കോവളം ബൈപാസിലെ അപകടത്തില്‍ റേസിങ് ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു. തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദ്(25) ആണ് ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടോടെ മരിച്ചത്. ഞായറാഴ്ച രാവിലെ അരവിന്ദ് ഓടിച്ച റേസിങ് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.വാഴമുട്ടം സ്വദേശി സന്ധ്യ(55)യാണ് രാവിലെ ബൈക്കിടിച്ച് മരിച്ചത്.

    റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സന്ധ്യ തല്‍ക്ഷണം മരിച്ചു.അപകടം നടന്ന റോഡിൽ ബൈക്കുകളുമായി റേസിങ് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. ഞായറാഴ്ചകളില്‍ ഇവിടെയെത്തി യുവാക്കള്‍ ബൈക്ക് റേസിങ് നടത്താറുണ്ടെന്നും ഇത്തരത്തില്‍ അമിതവേഗത്തില്‍ സഞ്ചരിച്ച ബൈക്കാണ് അപകടമുണ്ടാക്കിയതെന്നും നാട്ടുകാര്‍ പറയുന്നു.

  • കോവളം ബൈപ്പാസിലെ ബൈക്ക് അപകടം; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

    കോവളം ബൈപ്പാസിലെ ബൈക്ക് അപകടം; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

    കോവളം:  വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. കഴുത്ത് ഒടിഞ്ഞ് ശരീരമാസകലം പരിക്കുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.   അതിവേഗതയിൽ വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന വീട്ടമ്മയെ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അരവിന്ദും ഇടിയേറ്റ മരിച്ച സന്ധ്യും മീറ്ററുകളോളം തെറിച്ചാണ് വീണത്. സന്ധ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.ഇന്ന് രാവിലെ എട്ട് മണിയോടെ കോവളം ബൈപ്പാസിൽ തിരുവല്ലത്തിന് അടുത്തു വച്ചായിരുന്നു അപകടം