Tag: Crime

  • നിരവധി കേസുകളില്‍ പ്രതി കഞ്ചാവുമായി പിടിയിൽ

    നിരവധി കേസുകളില്‍ പ്രതി കഞ്ചാവുമായി പിടിയിൽ

    തിരുവനന്തപുരം: നിരവധി കേസുകളില്‍ പ്രതിയായതോടെ ഒളിവില്‍ പോയ പ്രതി കഞ്ചാവുമായി പിടിയിൽ. നെയ്യാറ്റിൻകര ബിഷപ്പ് ഹൗസ് ആക്രമണം, തേഞ്ഞിപ്പാലം സബ് ഇൻസ്പെക്ടറെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും പിടിച്ചുപറിക്കേസുകളിലും പ്രതിയായ കൂട്ടപ്പന കീർത്തനം വീട്ടിൽ ശാന്തിഭൂഷൺ (42) ആണ് ആര്യങ്കോട് പൊലീസിന്‍റെ പിടിയിലായത്.

    പ്രദേശത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.നെയ്യാറ്റിൻകരയില്‍ 2021ൽ എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയായ ശന്തിഭൂഷൻ ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിയുന്ന സമയത്തും ഇയാൾ ജില്ലയിൽ വ്യാപകമായി കഞ്ചാവ് വിതരണം നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

    പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ശാന്തിഭൂഷന്‍ സ്ഥിരമായി കാട്ടാക്കട, നെയ്യാർഡാം ഭാഗങ്ങളിൽ വന്നു പോകുന്നതായി പൊലീസിന് വിവരം ലഭിച്ചിക്കുന്നത്. ഇവിടെ കഞ്ചാവ് ഇടപാടുകള്‍ നടക്കുന്നതായും പൊലീസ് മനസിലാക്കി. ഇതോടെ പ്രദേശത്ത് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

    കഴിഞ്ഞ ദിവസം ആര്യങ്കോട് പൊലീസിന്‍റെ രാത്രികാല വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാകുന്നത്. ആര്യങ്കോട് മൂന്നാറ്റുംമുക്ക് പാലത്തിനു സമീപം വച്ച് നടന്ന വാഹന പരിശോധനയില്‍ ആണ് ശാന്തിഭൂഷനെ പൊലീസ് പൊക്കിയത്. ഇയാൾ സഞ്ചരിച്ച കാറിൽ നിന്ന് വിൽപ്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

  • പുഞ്ചക്കരിയിൽ എസ്ഐയെയും ഭാര്യയെയും ആക്രമിച്ചു പരുക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

    പുഞ്ചക്കരിയിൽ എസ്ഐയെയും ഭാര്യയെയും ആക്രമിച്ചു പരുക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

    തിരുവല്ലം: പുഞ്ചക്കരിയിൽ വീട്ടുമുറ്റത്ത് നിന്ന എസ്ഐയെയും ഭാര്യയെയും ആക്രമിച്ചു പരുക്കേൽപ്പിച്ചു. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തിൽ എസ്.ഗിരീഷ്കുമാർ(50), ഭാര്യ ശ്രീകല(48) എന്നിവർക്കു നേരേയാണ് ഇന്നലെ രാവിലെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘത്തിന്റെ ആക്രമണം.

    ഹോളോബ്രിക്സ് കട്ട കൊണ്ടുള്ള ഏറിൽ ഗിരീഷിന്റെ മുഖത്തും നെഞ്ചിലും സാരമായി പരുക്കേറ്റു. ഭാര്യയുടെ കൈക്കാണ് പരുക്ക്.അക്രമികളിലൊരാളിനെ വാഹനം സഹിതം നാട്ടുകാർ പിടികൂടി തിരുവല്ലം പൊലീസിനു കൈമാറി.

    റോഡിനോട് ചേർന്ന വീട്ടിൽ പൊങ്കാല അർപ്പിക്കാൻ മുറ്റം വൃത്തിയാക്കുകയായിരുന്ന ശ്രീകലയെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം അസഭ്യവർഷം നടത്തുകയും കൈയിൽ പിടിച്ചു തിരിക്കുകയും ചെയ്തെന്ന് ഗിരീഷ് പറഞ്ഞു.

  • ആറ്റുകാൽ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം

    ആറ്റുകാൽ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപമാണ് ആക്രമണം നടന്നത്.

    ഇന്നോവ കാറിലെത്തിയ സംഘമാണ് വെട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഗുരുതരമായി പരുക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

  • നാലു പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി; സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

    നാലു പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി; സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

    പാറശാല : പാറശാലയിൽ പ്രായപൂർത്തിയാകാത്ത നാലു പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ. ഉദിയൻകുളങ്ങര സ്വദേശി ഷൈനു (35)ന് എതിരെ പാറശാല പെ‍ാലീസാണ് കേസെടുത്തിരിക്കുന്ന്. പ്രതി വിവാഹിതനും ഒന്നര വയസ്സുള്ള കുഞ്ഞിന്റെ പിതാവുമാണ് .

    പന്ത്രണ്ടു വയസ്സുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി വിവരം അമ്മയോട് പറയുകയായിരിക്കുന്നു. കുട്ടികളോട് അമിതമായ അടുപ്പവും സ്നേഹവും അഭിനയിച്ച് വിശ്വാസത്തിലെടുത്ത് ലൈം​ഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു ഇയാളുടെ രീതി.

    ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ ഇതിനെക്കുറിച്ച് അന്വേഷിക്കുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതി തുടർന്ന് പാറശാല പെ‍ാലീസിനു കൈമാറി. സംഭവം പുറത്ത് അറിഞ്ഞതോടെ ഇയാളുമായി അടുത്ത് ഇടപഴകിയ കുട്ടികളുടെ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർക്ക് ദുരനുഭവം നേരിട്ടതായി വിവരം ലഭിച്ചത്.

    കുട്ടികളുടെ വീട്ടുകാർ സംഭവം അറിഞ്ഞത് മനസിലാക്കിയ പ്രതി ഒളിവിൽ പോയതായാണ് വിവരം. നിലവിൽ നാല് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തതായും പാറശാല പെ‍ാലീസ് അറിയിച്ചു.

     

  • പോക്സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം

    പോക്സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം

    തിരുവനന്തപുരം : 2021-ൽ തുമ്പ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത്, ട്രാൻസ്ഫർ ആയി വന്ന് കഴക്കൂട്ടം സ്റ്റേഷനിൽ അന്വേഷണം നടത്തിയ പോക്സോ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ.

    വലിയ വേളി പൗണ്ട് കടവ് ലക്ഷം വീട് ഹൗസ് നമ്പർ 61-ൽ ചുരുട്ട എന്നു വിളിക്കുന്ന സന്തോഷ്(36) നെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

  • നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റിൽ

    നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റിൽ

    തിരുവനന്തപുരം: ഗുണ്ടാ ആക്ട് പ്രകാരം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പഴുതൂർ കടവൻകോഡ് കോളനിയിൽ മൊട്ട എന്ന് വിളിക്കുന്ന ശ്രീജിത്തി(24)നെയാണ് പൊലീസ് ചെന്നൈയിൽ നിന്നും പിടികൂടിയത്.

    നെയ്യാറ്റിൻകര, മാരായമുട്ടം പൊലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളിലെ പ്രതിയാണ് ശ്രീജിത്തെന്ന് പൊലീസ് പറഞ്ഞു.

    സംഘം ചേർന്ന് വീടുകളിൽ അതിക്രമിച്ചു കയറി വാൾ, വാക്കത്തി മുതലായ മാരകായുധങ്ങൾ ഉപയോഗിച്ച് ഭീകര അന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയതിനും താമസക്കാരെ ദേഹോപദ്രവം ഏൽപ്പിച്ചതിനുമടക്കം ശ്രീജിത്തിനെതിരെ കേസുകളുണ്ട്

  • പ്രവാസിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; പ്രതികൾ റിമാൻഡിൽ

    പ്രവാസിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; പ്രതികൾ റിമാൻഡിൽ

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവിനെ കാമുകിയും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ സംഭവത്തിൽ പ്രതികൾ റിമാൻഡിൽ. തമിഴ്‌നാട് തക്കല സ്വദേശിയായ മുഹൈദിന്‍ അബ്ദുള്‍ ഖാദറാണ് കവര്‍ച്ചയ്ക്ക് ഇരയായത്.

    ചിറയന്‍കീഴിലെ റിസോട്ടില്‍ കെട്ടിയിട്ടശേഷം പണവും സ്വര്‍ണവും കവര്‍ന്നതായാണ് യുവാവിന്റെ പരാതി. കേസില്‍ ഒന്നാംപ്രതിയായ കാമുകി ഇന്‍ഷ ഉള്‍പ്പെടെ ആറുപേരെയാണ് ശംഖുമുഖം പോലീസിൻ്റെ പിടിയിലായത്.

    ഈ മാസം 22-നാണ് കേസിനാസ്പദമായ സംഭവം. അബ്ദുള്‍ ഖാദര്‍ തിരുവനനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സംഘം തട്ടിക്കൊണ്ടുപോയത്. അബ്ദുള്‍ ഖാദറും ഇന്‍ഷയും ഗള്‍ഫില്‍ ഒന്നിച്ചായിരുന്നു താമസം. ബന്ധത്തില്‍ നിന്ന് യുവാവ് പിന്‍മാറിയതാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

    ബന്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരമായി ഒരുകോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് പണം നല്‍കാന്‍ വിസമ്മതിച്ചതോടെ യുവതിയും സഹോദരനും തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിടുകയായിരുന്നു.

    വിമാനത്താവളത്തില്‍നിന്ന് നേരെ ചിറയന്‍കീഴിലെ റിസോട്ടിലെത്തിച്ച യുവാവിനെ രണ്ടുദിവസത്തോളം മുറിയില്‍ പൂട്ടിയിട്ടു. ഇതിനിടെ 15.70 ലക്ഷം രൂപയും കൈവശമുണ്ടായിരുന്ന സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണും സംഘം കവര്‍ന്നു.

    മുദ്രപത്രങ്ങളിലും ഒപ്പിട്ടുവാങ്ങി. ഇതിനുശേഷം വിമാനത്താവളത്തിന് മുന്നില്‍ ഉപേക്ഷിച്ചു. ഇതിനുപിന്നാലെയാണ് യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്

  • തിരുവനന്തപുരത്ത് കാമുകനെ കാമുകിയും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി; സ്വർണവും പണവും കവർന്നു

    തിരുവനന്തപുരത്ത് കാമുകനെ കാമുകിയും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി; സ്വർണവും പണവും കവർന്നു

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവാവിനെ കാമുകിയും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി. യുവാവിന്റെ പക്കലുണ്ടായിരുന്ന സ്വർണവും പണവും കവർന്നു.

    തക്കല സ്വദേശിയായ പ്രവാസി യുവാവ് മുഹൈദ് ആണ് കവർച്ചയ്ക്കിരയായത്. സംഭവത്തിൽ കാമുകി ഇൻഷയെയും സഹോദരനെയും ഉൾപ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

    മുഹൈദുമായി പ്രണയത്തിലായിരുന്ന ഇൻഷ, ബന്ധത്തിൽനിന്ന് വിട്ടുപോകണമെങ്കിൽ ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു നൽകില്ലെന്ന് മുഹൈദ് പറഞ്ഞതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

    വിമാനത്താവളത്തിലെത്തിയ മുഹൈദിനെ ചിറയിൻകീഴിലെ റിസോർട്ടിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം കെട്ടിയിട്ടായിരുന്നു കവർച്ച. യുവാവിന്റെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപ, രണ്ടു ഫോൺ, സ്വർണം എന്നിവയാണ് തട്ടിയെടുത്തത്.

    രണ്ടു ദിവസത്തിനു ശേഷം പ്രതികള്‍ ചേർന്ന് യുവാവിനെ വിമാനത്താവളത്തിനു മുന്നിൽ ഉപേക്ഷിച്ചു. പിന്നാലെ യുവാവ് വലിയതുറ പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും

  • നെയ്യാറ്റിൻകരയിൽ വൃദ്ധമാതാവിന് മകന്റെ മർദനം

    നെയ്യാറ്റിൻകരയിൽ വൃദ്ധമാതാവിന് മകന്റെ മർദനം

    തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൃദ്ധമാതാവിന് മകന്റെ മർദനം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ മകൻ രാജേഷിനെതിരെ നെയ്യാറ്റിൻകര പോലീസ് കോസെടുത്തു. നാട്ടുകാരുടെ പരാതിയിലാണ് കേസ്.