Tag: Police arrest

  • പ്രവാസിയുടെ വീട്ടുമുറ്റത്തെ കാറുകൾ കത്തിച്ച സംഭവം; രണ്ട് പ്രതികൾ അറസ്റ്റിൽ

    പ്രവാസിയുടെ വീട്ടുമുറ്റത്തെ കാറുകൾ കത്തിച്ച സംഭവം; രണ്ട് പ്രതികൾ അറസ്റ്റിൽ

    വെഞ്ഞാറമൂട്: പ്രവാസിയുടെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച പ്രതികൾ അറസ്റ്റിൽ. പ്രവാസിയായ മുരുകൻ എന്നയാളിന്റെ കാറുകളാണ് കത്തിച്ചത്. സംഭവത്തിൽ അനിൽ കുമാർ, രാജ് കുമാർ എന്നിവരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.

    അനിലും മുരുകനുമായി വിദേശത്തു വച്ചുണ്ടായ തർക്കമാണ് വാഹനം കത്തിക്കാൻ കാരണമെന്ന് പൊലീസ്.

    കഴിഞ്ഞദിവസമാണ് വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ മുരുകവിലാസത്തിൽ മുരുകന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്.

  • കഠിനംകുളത്ത് തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിലെ രണ്ടു പേർ പിടിയിൽ

    കഠിനംകുളത്ത് തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിലെ രണ്ടു പേർ പിടിയിൽ

    കഠിനംകുളം: കഠിനംകുളത്ത് തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിലെ രണ്ടു പേർ പിടിയിലായി. വർക്കല റാത്തിക്കൽ സ്വദേശി ഷാഹുൽ ഹമീദ് (31) കണിയാപുരം മലമേൽ പറമ്പ് സ്വദേശി മനാൽ (32) എന്നിവരാണ് പിടിയിലായത്.

    ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. യുവാക്കളെ ആക്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കത്തിവീശി ആക്രോശിച്ച് നാട്ടുകാരെ ആക്രമിക്കാൻ പലവട്ടം ശ്രമിച്ചു. നാട്ടുകാരടക്കം ചേർന്നാണ് സംഘത്തെ പിടികൂടിയത്.

  • തിരുവനന്തപുരത്ത് 58 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ

    തിരുവനന്തപുരത്ത് 58 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ

    തിരുവനന്തപുരം: സിറ്റി പൊലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ പിടികിട്ടാപ്പുള്ളികളായ 58 പേരെ പിടികൂടി. വിവിധ ക്രിമിനൽകേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണയ്ക്ക് ഹാജരാകാതെ ദീർഘ നാളായി ഒളിവിൽ പോയതിന് കോടതി എൽ.പി വാറണ്ട് പുറപ്പെടുവിച്ച പ്രതികളെയാണ് വിവിധ സ്റ്റേഷനുകളിലായി അറസ്റ്റ് ചെയ്തത്.

    കന്റോൺമെന്റ് സബ് ഡിവിഷനിലുൾപ്പെട്ട വിവിധ പൊലീസ് സ്റ്റേഷനുകളിലായി ക്രിമിനൽ കേസുകളിലുൾപ്പെട്ട 12 പേരും, ഫോർട്ട് സബ്ബ് ഡിവിഷനിൽ 19 പേരും ശംഖുംമുഖം സബ് ഡിവിഷനിൽ 11 പേരും സൈബർ സിറ്റി സബ് ഡിവിഷനിലെ 16 പിടികിട്ടാപ്പുള്ളികളുമാണ് പിടിയിലായാത്.

    ഏറ്റവും കൂടുതൽ പ്രതികളെ പിടികൂടിയത് മെഡിക്കൽ കോളേജ്, ഫോർട്ട് പോലീസ് സ്റ്റേഷനുകളിലാണ്. വരും ദിവസവും ഡ്രൈവ് തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു

  • യുവതിയെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

    യുവതിയെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

    തിരുവനന്തപുരം: അസം സ്വദേശിനിയായ യുവതിയെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതി പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശിയായ കൈമനം വിവേക് നഗറിൽ വാടകക്ക് താമസിക്കുന്ന നാന എന്നു വിളിക്കുന്ന സുജിത് ദാസ് (43) നെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.

    ഈ കേസിലെ മറ്റൊരു പ്രതിയായ കരുനാഗപ്പള്ളി സ്വദേശി ദീപുവിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്.

  • എസ്.ഐയെയും ഭാര്യയെയും ആക്രമിച്ച കേസ്, ഒളിവിലായിരുന്ന പ്രതിയും പിടിയിൽ

    എസ്.ഐയെയും ഭാര്യയെയും ആക്രമിച്ച കേസ്, ഒളിവിലായിരുന്ന പ്രതിയും പിടിയിൽ

    തിരുവല്ലം: പുഞ്ചക്കരിയിൽ വീട്ടുമുറ്റത്തുനിന്ന എസ്.ഐയെയും ഭാര്യയെയും ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയും പിടിയിൽ. തിരുവല്ലം മേനിലം ചെമ്മണ്ണുവിള ശിവോദയത്തിൽ അഭിറാ(അച്ചു21) മിനെയാണ് തിരുവല്ലം എസ് എച്ച്.ഒ. രാഹുൽ രവീന്ദ്രൻ,എസ്.ഐ അനൂപ്,സി.പി.ഒ അഖിലേഷ് എന്നിവരുൾപ്പെട്ട സംഘം ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്.

    കഴിഞ്ഞ 7 ന് നടന്ന സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തിൽ എസ്.ഗിരീഷ് കുമാർ(50), ഭാര്യ ശ്രീകല(48) എന്നിവർക്കു നേരെയാണ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. വീട്ടിൽ പൊങ്കാല അർപ്പിക്കാൻ മുറ്റം തൂത്തു വൃത്തിയാക്കുകയായിരുന്ന ശ്രീകലയെ ബൈക്കിൽ എത്തിയ സംഘം അസഭ്യവർഷം നടത്തി കൈയിൽ പിടിച്ചു തിരിച്ചു.

    ഇതു കണ്ട് ഓടിയെത്തിയ ഗിരീഷിനെ അക്രമികൾ ഹോളോബ്രിക്സ് കട്ട കൊണ്ട് എറിഞ്ഞു. ഗിരീഷിന്റെ മുഖത്തും നെഞ്ചിലും ഗുരുതര പരിക്കേറ്റു. അക്രമികളിലൊരാളായ പുഞ്ചക്കരി ആഴാകോണം സ്വദേശി രാഹുലി(19)നെ വാഹന സഹിതം നാട്ടുകാർ പിടികൂടി തിരുവല്ലം പൊലീസിനു കൈമാറിയിരുന്നു.

  • യുവാവിനെ ആക്രമിച്ച് കാലടിച്ചൊടിച്ച കേസ്; പ്രതികൾ അറസ്റ്റിൽ

    യുവാവിനെ ആക്രമിച്ച് കാലടിച്ചൊടിച്ച കേസ്; പ്രതികൾ അറസ്റ്റിൽ

    വിളപ്പിൽശാല: കാക്കുളം ക്ഷേത്രത്തിന് മുമ്പിൽ വച്ച് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് കാലടിച്ചൊടിച്ച കേസിലെ പ്രതികളെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.

    വട്ടിയൂർക്കാവ് കൊടുങ്ങാനൂർ തിട്ടമംഗലം സ്വദേശി കൈലാസം വീട്ടിൽ സുനി എന്ന സുനിൽകുമാർ (36), തിട്ടമംഗലം സ്വദേശി മാറത്തല വീട്ടിൽ കിച്ചു എന്ന കിരൺ വിജയ് (26), കൊടുങ്ങാനൂർ സ്വദേശി മരുവർത്തല വീട്ടിൽ സത്യൻ എന്ന ശ്രീജിത്ത് കുമാർ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    ഇക്കഴിഞ്ഞ ഫെബ്രുവരി 24-ാം തീയതി രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പേയാട് ചെറുപാറ സ്വദേശി അഖിൽ ഭവനിൽ ജിത്തു എന്ന അരുൺ (39) നെയാണ് സംഘം അക്രമിച്ചത്.

  • തമ്പാനൂരിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ

    തമ്പാനൂരിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ

    തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ ടി.സി പ്രീ – പെയ്ഡ് ആട്ടോ സ്റ്റാൻഡിലെ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. വള്ളക്കടവ്, ആറാട്ടുകടവ് ഗ്രൗണ്ടിന് സമീപം റ്റി.സി 35/128-ൽ മുജീബ് റഹ്മാൻ (37) നെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

    ഈ മാസം മൂന്നിന് വൈകിട്ട് ഏഴര മണിക്കാണ് സംഭവം നടന്നത്. തമ്പാനൂർ ചൈത്രം ഹോട്ടലിന് മുൻവശം ആട്ടോ ഒതുക്കി വീട്ടിലേയ്ക്ക് പോകാനായി നിന്ന കാരായക്കാമണ്ഡപം സ്വദേശി അഷറഫിനെ ഇയാൾ ഉൾപ്പെട്ട നാലംഗ സംഘം ക്രൂരമായി മർദ്ദിക്കുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

    വ്യക്തിപരമയ തർക്കങ്ങളാണ് ആക്രമണത്തിന് കാരണം. ഈ കേസ്സിലെ പ്രതികളായ സുജിത്ത്, സച്ചു എന്നിവരെ പോലീസ് സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു.

    തമ്പാനൂർ എസ്.എച്ച്.ഒ പ്രകാശ്.ആർ, എസ്.ഐ മാരായ അരവിന്ദ്, മനോജ് കുമാർ, എ.എസ്.ഐ ശ്രീകുമാർ ,എസ്.സി.പി.ഒ എബിൻ ജോൺസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രതികളിലൊരാളെ കൂടി പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

  • കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചു; ബസിൻ്റെ ചില്ല് എറിഞ്ഞുടച്ച് ഡ്രൈവറെ മര്‍ദിച്ച യുവാവ് അറസ്റ്റിൽ

    കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചു; ബസിൻ്റെ ചില്ല് എറിഞ്ഞുടച്ച് ഡ്രൈവറെ മര്‍ദിച്ച യുവാവ് അറസ്റ്റിൽ

    ശ്രീകാര്യം: കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിൽ ഇടിച്ചതിൽ പ്രകോപിതനായ യുവാവ് ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞുതകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തു.

    ആലുവ ഡിപ്പോയിലെ ഡ്രൈവർ സഹറുദീൻ(48)നാണ് മർദനമേറ്റത്. ബൈക്ക് യാത്രക്കാരൻ, ഗാന്ധിപുരം കാവുവിള റീന ഭവനിൽ അനീഷി(28)നെ ശ്രീകാര്യം പോലീസ് അറസ്റ്റുചെയ്തു.

    ആലുവയിൽനിന്ന്‌ തിരുവനന്തപുരത്തേക്കു വരികയായിരുന്ന ബസ് ഞായറാഴ്ച വൈകീട്ട് നാലരയോടെ ശ്രീകാര്യം ചാവടിമുക്കിനു സമീപത്തുവച്ചാണ് അനീഷിന്റെ ബൈക്കിലിടിച്ചത്.

    തുടർന്ന് ഇയാൾ ബസ് തടഞ്ഞുനിർത്തി ചില്ല് എറിഞ്ഞുതകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തെന്നാണ് കേസ്. പോലീസ് സ്ഥലത്തെത്തി അനീഷിനെ പിടികൂടുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ സഹറുദീനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ

    കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ

    തിരുവനന്തപുരം: ചാക്ക പഞ്ചാബി കോളനിയിലെ ആൾ പാർപ്പില്ലാത്ത വീട് കേന്ദ്രീകരിച്ച കഞ്ചാവ് വിൽപ്പന നടത്തിവന്ന സംഘത്തിലെ ഒരാളെ കൂടി പോലീ പോലീസ് പിടികൂടി. വേളി ബാല നഗർ പുതുവൽ പുത്തൻ വീട്ടിൽ മിതിൻ ജോൺ (27) നെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

    മാരകായുധങ്ങളുമായി സംഘം ചേർന്ന് മയക്കു മരുന്ന് കച്ചവടം നടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 18 ന് പോലീസ് നടത്തിയ പരിശോധനയിൽ വെട്ടുകത്തി, മഴു, കത്തി, കഞ്ചാവ് എന്നിവയുമായി ചാക്ക കമ്പിക്കകം സ്വദേശി അനുലാൽ(29) നെ പോലീസ് പിടികൂടിയിരുന്നു.

    അന്ന് ഓടി രക്ഷപ്പെട്ട് ഒളിവിൽ പോയ പ്രതികളിൽ ഒരാളാണ് മിതിൻ ജോൺ. ഈ കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം ഉർജ്ജിതപ്പെടുത്തിയിട്ടുണ്ട്. പേട്ട പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.