Tag: Police arrest

  • ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം; വർക്കലയിൽ കണ്ടക്ടർ പിടിയിൽ

    ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം; വർക്കലയിൽ കണ്ടക്ടർ പിടിയിൽ

    വർക്കല: ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ ബസ് കണ്ടക്ടർ പോലീസ് പിടിയിൽ.മേൽവെട്ടൂർ സ്വദേശിയായ ശ്രീചിത്തിര വീട്ടിൽ ആദർശിനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

    വർക്കലയിൽ റൂട്ട് സർവീസ് നടത്തുന്ന  ശ്രീനന്ദ എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ് ഇയാൾ. ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് പോലീസ് നടപടി.ഈ മാസം പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

  • ഗർഭിണി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് പിടിയില്‍

    ഗർഭിണി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് പിടിയില്‍

    തിരുവനന്തപുരം: ഗർഭിണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അട്ടക്കുളങ്ങര സ്വദേശി ഗോപീകൃഷ്ണൻ (30) ആണ് അറസ്റ്റിലായത്.വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപാണ് ആത്മഹത്യ.

    ഫെബ്രുവരി 17നാണ് സംഭവം. ഗോപീകൃഷ്ണന്റെ വീട്ടിലാണ് ഭാര്യ ദേവിക (22) തൂങ്ങിമരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് തന്റെ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന യുവതിയുടെ പിതാവിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു  അന്വേഷണം.

     

  • കിളിമാനൂരിൽ ചിട്ടി തട്ടിപ്പ്; പ്രതി പിടിയിൽ

    കിളിമാനൂരിൽ ചിട്ടി തട്ടിപ്പ്; പ്രതി പിടിയിൽ

    കിളിമാനൂർ കേന്ദ്രീകരിച്ച് കേച്ചേരി ഫിനാൻസ് എന്ന പേരിൽ സ്ഥാപനം നടത്തി നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കേച്ചേരി കിളിമാനൂർ ബ്രാഞ്ച് മാനേജരുമായ ചടയമംഗലം വാസുദേവൻ വീട്ടിൽ സുരേഷ് കുമാർ (56) പോലീസ് പിടിയിലായി.

    ചിട്ടി സ്ഥാപനത്തിലേക്ക് നിരവധിപേരെ കൊണ്ട് പണം നിക്ഷേപിപ്പിച്ചശേഷം പണവും പലിശയും നൽകാതെ വഞ്ചിച്ച കേസിലേക്കാണ് അറസ്റ്റ്. സ്റ്റേഷനിൽ 25 ഓളം കേസുകൾ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

    ഈ കേസിലെ ഒന്നാം പ്രതിയായ വേണുഗോപാലിനെ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലേക്ക് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രണ്ടാം പ്രതിയായ സുരേഷ് കുമാറിനെ കുറിച്ച് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു.

    ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ്, അരുൺ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    പോലീസ് സ്റ്റേഷനിൽ 25ഓളം കേസുകൾ ചെയ്തിട്ടുണ്ട്. ഇപ്പോഴും നിരവധി പരാതികൾ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് വ്യക്തമാക്കി.

  • ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ

    ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ

    ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കീഴാറ്റിങ്ങൽ വയക്ക വിളവീട്ടിൽ അനന്തു(26) ആണ് അറസ്റ്റിൽ ആയത്.സ്കൂൾ വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയും മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്.

    ആഡംബര വാഹനങ്ങളിൽ കറങ്ങി നടന്ന് പെൺകുട്ടികളെ വലയിൽ ആക്കുന്ന ഇയാൾ ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും മകളെയും അക്രമിച്ച കേസിലും, ആറ്റിങ്ങൽ പാലസ് റോഡിൽ താമസിക്കുന്ന പെൺകുട്ടിയെ ശല്യപെടുത്തിയ കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  • ബന്ധുവിൻ്റെ കൈയും കാലും തല്ലിയൊടിച്ചു; അച്ഛനും മകനും അറസ്റ്റിൽ

    ബന്ധുവിൻ്റെ കൈയും കാലും തല്ലിയൊടിച്ചു; അച്ഛനും മകനും അറസ്റ്റിൽ

    പോത്തൻകോട് :ബന്ധുക്കൾ തമ്മിലുള്ള വഴക്കിൽ കൈകാലുകൾ അടിച്ചൊടിച്ച സംഭവത്തിൽ വട്ടപ്പാറ അമ്പലനഗർ അരുൺഭവനിൽ കെ. അരുൺദാസ് (28), പിതാവ് കൃഷ്ണൻകുട്ടി (60) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരുടെ ബന്ധുവും അയൽവാസിയുമായ അമ്പലനഗർ വീട്ടിൽ ആർ.അപ്പു (60) വിനാണ് മ‍ദ്ദനമേറ്റത്.തിങ്കളാഴ്ച രാത്രി 10ഓടെയാണ് സംഭവം.

    വീട്ടിൽ നിന്നും മൺവെട്ടിയും മറ്റും കാണാതായെന്നു ആരോപിച്ച് അപ്പു മദ്യപിച്ച ശേഷം കൃഷ്ണൻകുട്ടിയുടെ വീടിനു മുന്നിലെത്തി അസഭ്യം പറഞ്ഞു. ഇതിൽ പ്രകോപിതനായി അരുൺ ദാസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അപ്പുവിന്റെ കൈകളും കൃഷ്ണൻകുട്ടി കുറുവടി കൊണ്ട് കാലും അടിച്ചൊടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.കൈകാലുകൾ ഒടിഞ്ഞ അപ്പുവിനെ വട്ടപ്പാറ പൊലീസ് മെഡിക്കൽകോളജ് ആശുപത്രിയിലാക്കി.

  • വീട്ടമ്മയുടെ ആത്മഹത്യ; ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് അറസ്റ്റിൽ

    വീട്ടമ്മയുടെ ആത്മഹത്യ; ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് അറസ്റ്റിൽ

    തിരുവനന്തപുരം : വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ശ്രീ മഹാദേവർ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് അശോകൻ അറസ്റ്റിൽ. ദേവസ്വം സ്വത്തുമായുള്ള അതിർത്തി തർക്കത്തിനിടെ ഇയാൾ വിജയകുമാരിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.

    ഇതിൽ മനംനൊന്താണ് വിജയകുമാരി ആത്മഹത്യ ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അശോകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയ്ക്കെതിരായ ആക്രമണം, ആയുധം ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

    ശനിയാഴ്ചയാണ് വിജയകുമാരി തൂങ്ങിമരിച്ചത്. വീടിനോടു ചേർന്നുള്ള മഹാദേവക്ഷേത്രത്തിന്‍റെ ഉപദേശകസമിതി പ്രസിഡന്‍റും അയൽവാസിയുമായ ജി.എസ്.അശോകനും സംഘവും ആക്രമിച്ചതിൽ മനംനൊന്ത് ജിവനൊടുക്കുന്നുവെന്നാണ് ഫോണിൽ റെക്കോഡ് ചെയ്ത വിജയകുമാരിയുടെ മൊഴിയിൽ പറയുന്നത്.

  • ചെറിയതുറയിലെ വീടുകളിൽ മോഷണം; മൂന്ന് യുവാക്കൾ അറസ്റ്റിൽ

    ചെറിയതുറയിലെ വീടുകളിൽ മോഷണം; മൂന്ന് യുവാക്കൾ അറസ്റ്റിൽ

    തിരുവനന്തപുരം: ചെറിയതുറയിലെ മൂന്ന് വീടുകളിൽ കയറി പണവും മൊബൈൽ ഫോണുകളും വാച്ചുകളും കവർന്ന മൂന്നംഗ സംഘത്തിലെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വീട്ടുകാരും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

    വളളക്കടവ് പതിനാറേകാൽ മണ്ഡപം സ്വദേശി ഷാരൂഖ് ഖാൻ (22), ചെറിയതുറ ഫിഷർമെൻ കോളനി സ്വദേശി മുഹമ്മദ് ഹസൻ (25), ബീമാപളളി ഈസ്റ്റ് വാർഡ് സ്വദേശി ചന്തു (25) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.

    തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ഈ വീടുകളിൽ കവർച്ച നടന്നത്. വീട്ടുകാർ ഉറങ്ങുന്ന നേരത്തായിരുന്നു കവർച്ച. കൂടെയുണ്ടായിരുന്ന രണ്ട് പേരെയും കാവൽ നിർത്തിയശേഷം ഷാരൂഖാനാണ് വീടുകളിൽ കയറി കവർച്ച നടത്തിയത്.

  • കുണ്ടമൺകടവ് സ്വദേശി പ്രകാശിന്റെ ആത്മഹത്യ; നാല് ആർ എസ്‌ എസ് പ്രവർത്തകർ പിടിയിൽ

    കുണ്ടമൺകടവ് സ്വദേശി പ്രകാശിന്റെ ആത്മഹത്യ; നാല് ആർ എസ്‌ എസ് പ്രവർത്തകർ പിടിയിൽ

    തിരുവനന്തപുരം: കുണ്ടമൻകടവ് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ പ്രകാശൻ ജീവനൊടുക്കിയ കേസിൽ നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. കുണ്ടമൻകടവ് സ്വദേശികളായ കൃഷ്ണകുമാർ, ശ്രീകുമാർ, സതി കുമാർ, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.പ്രകാശ് ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് ആത്മഹത്യ ചെയ്തത്.

    പരസ്‌ത്രീ ബന്ധം ആരോപിച്ച് ഇവർ മർദിച്ചതിനെ തുടർന്നാണ് പ്രകാശ് തൂങ്ങി മരിച്ചതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. കേസിൽ അറസ്റ്റിലായ പ്രതികളെ ആശ്രമം കത്തിച്ച കേസിലും ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശ് ആണെന്ന് സഹോദരൻ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് പ്രശാന്ത് പിന്നീട് കോടതിയിൽ മൊഴി മാറ്റിയിരുന്നു.

  • വീട്ടിൽ വെള്ളം ചോദിച്ചെത്തിയ 42കാരന്‍ എൺപതുകാരിയെ പീഡിപ്പിച്ചു

    വീട്ടിൽ വെള്ളം ചോദിച്ചെത്തിയ 42കാരന്‍ എൺപതുകാരിയെ പീഡിപ്പിച്ചു

    തിരുവനന്തപുരം: വീട്ടിൽ വെള്ളം ചോദിച്ചെത്തിയ ആൾ എൺപതുകാരിയെ പീഡിപ്പിച്ചു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയെ പിടികൂടിയതായി വലിയതുറ പൊലീസ് അറിയിച്ചു. വെട്ടുകാട് ബാലനഗർ ഈന്തിവിളാകം സ്വദേശി പൊടിയൻ എന്ന രഞ്ജിത്ത് (42) ആണ് വലിയതുറ പൊലീസിന്‍റെ പിടിയിലായത്.

    പരിക്ക് പറ്റിയ വൃദ്ധ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വയോധികയുടെ വീട്ടിലെത്തിയ ഇയാൾ വെള്ളം ചോദിച്ചെത്തിയ ശേഷം അവരെ കടന്നുപിടിച്ച് ആക്രമിക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് വലിയതുറ പൊലീസ് പറഞ്ഞു.

    വൃദ്ധയുടെ നിലവിളി കേട്ട് നാട്ടുകാരും പരിസരവാസികളും ഓടിയെത്തിയതോടെ രഞ്ജിത്ത് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. പരിക്ക് പറ്റിയ വൃദ്ധയെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

    വൃദ്ധയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞ രഞ്ജിത്തിനെ പിടികൂടിയത്.പിടിയിലായ രഞ്ജിത്ത് ബലാത്സംഗം, അടിപിടി, കഞ്ചാവ് വിൽപ്പന അടക്കമുളള കേസുകളിൽ പ്രതിയാണെന്ന് വലിയതുറ പൊലീസ് പറഞ്ഞു