Tag: Sucide

  • ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവം; ദുരൂഹത തുടരുന്നു

    ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവം; ദുരൂഹത തുടരുന്നു

    വിഴിഞ്ഞം: വെണ്ണിയൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിളാകത്ത് വീട്ടിൽ സുരേഷ് കുമാർ – പ്രമീള ദമ്പതികളുടെ ഏക മകൾ അലന്യയെയാണ് തിങ്കളാഴ്ച രാത്രി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

    പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ  വ്യക്തത വരുകയുള്ളു. തൂങ്ങിമരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം

    മരിക്കുന്നതിന് തൊട്ടുമുമ്പുവരെ സന്തോഷത്തിലായിരുന്ന കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

  • ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    വിഴിഞ്ഞം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലി വിളാകത്ത് വീട്ടിൽ സുരേഷ് കുമാർ – പ്രമീള ദമ്പതികളുടെ മകൾ അലന്യ (കല്ലു-15) നെയാണ് മരിച്ച നിലയിൽ ഇന്നലെ വൈകിട്ട് ഏഴോടെ അയൽവാസികൾ കണ്ടെത്തിയത്.

    വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്.സംഭവ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ ബന്ധുവിന്റെ മരണ വീട്ടിൽ പോയിരിക്കുകയായിരുന്നു.ദുരൂഹത ആരോപിച്ച് ബന്ധുക്കൾ വിഴിഞ്ഞം പൊലീസിന് പരാതി നൽകി.

  • ഗർഭിണി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് പിടിയില്‍

    ഗർഭിണി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് പിടിയില്‍

    തിരുവനന്തപുരം: ഗർഭിണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അട്ടക്കുളങ്ങര സ്വദേശി ഗോപീകൃഷ്ണൻ (30) ആണ് അറസ്റ്റിലായത്.വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപാണ് ആത്മഹത്യ.

    ഫെബ്രുവരി 17നാണ് സംഭവം. ഗോപീകൃഷ്ണന്റെ വീട്ടിലാണ് ഭാര്യ ദേവിക (22) തൂങ്ങിമരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് തന്റെ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന യുവതിയുടെ പിതാവിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു  അന്വേഷണം.

     

  • ഗർഭിണി ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ചു

    ഗർഭിണി ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ചു

    തിരുവനന്തപുരം:മൂന്നുമാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടക്കുളങ്ങര ടി.സി. 39/2211 ശ്രീവള്ളിയിൽ ഗോപീകൃഷ്ണന്റെ ഭാര്യ ദേവിക(22)യാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപാണ് ആത്മഹത്യ. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

    വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ദേവികയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ദേവികയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ദേവികയുടെ അച്ഛൻ ഷാജി കെ.നായരുടെ പരാതി ലഭിച്ചതായി ഫോർട്ട് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

  • ആക്കുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്ത്

    ആക്കുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്ത്

    തിരുവനന്തപുരം: അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്ത്.  ആക്കുളം സ്വദേശി വിജയകുമാരി മെഡിക്കല്‍ കോളജ് സിഐക്ക് അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിജയകുമാരി വീട്ടില്‍ ആത്മഹത്യ ചെയ്തത്.

    ‘ബഹുമാനപ്പെട്ട് മെഡിക്കല്‍ കോളജ് സിഐ സാര്‍ അറിയുന്നതിനായി, ഞാന്‍ ഒരു കേസ് നാലാം തീയതി അവിടെ സമര്‍പ്പിച്ചിരുന്നു. അതിന്റെ പേരില്‍ അശോകന്‍ എന്നയാളുടെ പേരില്‍ എഫ്‌ഐആര്‍ എടുക്കുകയും ചെയ്തു. എന്നെ അവന്‍ ഒരുപാട് ഉപദ്രവിച്ചു. എനിക്ക് മുന്നോട്ടുപോകാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. സാര്‍ എനിക്ക് ഒരു മകളേയുള്ളു, ഇതുവരെ അവള്‍ക്കുവേണ്ടിയാണ് ജീവിച്ചത്. ഞാന്‍ മരിച്ചാല്‍ എന്റെ കുട്ടിക്ക് ആരും ഇല്ലാതാകും. അവരെ വെറുതെ വിടരുത്. എന്നോട് ക്ഷമിക്കണം സാര്‍, ഞാന്‍ ഇത് റെക്കോര്‍ഡ് ചെയ്തുവെക്കുന്നു. ഞങ്ങള്‍ക്ക് ആരുമില്ല. ഇതൊരുപിടിവള്ളിയാണ്. എന്റെ ഈ വര്‍ത്തമാനം അങ്ങ് സ്വീകരിക്കണം- വിജയകുമാരിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു.

  • പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു.

    പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു.

    തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍. റിമാന്‍ഡ് പ്രതിയായ ബിജുവാണ് (47) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടെ ജയില്‍ ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്‌തതായി കണ്ടെത്തിയത്. ഉടനെ തന്നെ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

    പോത്തൻകോട് സ്വദേശിയായ ഇയാളെ മോഷണശ്രമത്തിന് നവംബർ 24 നാണ് റിമാൻഡ് ചെയ്‌തത്. നവംബർ 26 ന് സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

  • കൊല്ലോട്​ സ്വദേശിയെ സൗദിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    കൊല്ലോട്​ സ്വദേശിയെ സൗദിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരം: മലയാളിയെ താമസസ്ഥലത്ത്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൗദി തലസ്ഥാനമായ റിയാദിൽനിന്ന്​ 1200 കിലോമീറ്ററകലെ വടക്കൻ അതിർത്തി പട്ടണമായ അൽഖുറയാത്തിലെ സനാഇയ ഏരിയയിൽ തിരുവനന്തപുരം കൊല്ലോട്​ സ്വദേശി കുഴിവിള റോഡരികത്ത്​ വീട്ടിൽ വനജകുമാർ രഘുവരനെ (49) ആണ്​ മരിച്ച നിലയിൽ കണ്ടത്.

    25 വർഷമായി ഇവിടെ പ്രവാസിയായിരുന്ന അദ്ദേഹം അൽഖുറയാത്തിലെ സനാഇയ ഏരിയയിൽ അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്​ഷോപ്പ്​ നടത്തുകയായിരുന്നു. വ്യാഴാഴ്​ച ഉച്ചകഴിഞ്ഞത് മുതൽ അദ്ദേഹത്തെ കാണാതായിരുന്നുവത്രെ. അലക്കിയ വസ്ത്രങ്ങൾ വിരിക്കാനായി വെള്ളിയാഴ്ച പുലർച്ചെ മുകളിലെ നിലയിലേക്ക്​ പോയ സഹപ്രവർത്തകരാണ് തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടത്.

  • തിരുവനന്തപുരത്ത് കടലിൽ ചാടിയെന്ന് കരുതി തിരച്ചിൽ; പൊലീസുകാരനെ പാലക്കാട് കണ്ടെത്തി

    തിരുവനന്തപുരത്ത് കടലിൽ ചാടിയെന്ന് കരുതി തിരച്ചിൽ; പൊലീസുകാരനെ പാലക്കാട് കണ്ടെത്തി

    തിരുവനന്തപുരം: ജീവനൊടുക്കാന്‍ കടലില്‍ ചാടിയെന്ന് കരുതിയ പൊലീസുകാരനെ പാലക്കാട് കണ്ടെത്തി. നെല്ലിമൂട് സ്വദേശി ഗിരീഷിനെയാണ് കണ്ടെത്തിയത്. വ്യാജ ആത്മഹത്യാശ്രമമാണെന്നറിയാതെ ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ചാണ് കടലില്‍ തിരച്ചില്‍ നടത്തിയത്.വെള്ളിയാഴ്ചയായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. വിജിലന്‍സ് പൂജപ്പുര യൂണിറ്റിലെ ഡ്രൈവറായ ഗിരീഷിന് കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഉച്ചയോടെ വീട്ടില്‍ നിന്ന് ഗിരീഷിന്റെ ഒരു കത്ത് കണ്ടെടുത്തു. താന്‍ പോകുന്നു എന്നായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മറ്റ് പൊലീസ് സ്റ്റേഷനുകളിലും സന്ദേശമെത്തി.

     

    ആഴിമല ക്ഷേത്രത്തിനു സമീപം കടല്‍ത്തീരത്ത് ഗിരീഷിന്റെ ബൈക്ക് കണ്ടെത്തി. തീരത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ ഗിരീഷ് കടലില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചെന്നായരുന്നു പൊലീസിന്റെ നിഗമനം. തുടര്‍ന്ന് വിപുലമായ പരിശോധന ആരംഭിച്ചു. കോസ്റ്റല്‍ പൊലീസിന്റെ ബോട്ടുകളും തീര സംരക്ഷണ സേനയുടെ ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ ഉപയോഗിച്ച് കടലില്‍ തിരച്ചില്‍ നടത്തി. രാവിലെ മുതല്‍ കടലിലും പാറക്കെട്ടിന്റെ പല ഭാഗങ്ങളിലും പരിശോധന നടന്നു. ഒടുവില്‍ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നു സന്ദേശം എത്തി. കടലില്‍ ചാടിയെന്ന് കരുതിയ പൊലീസുകാരന്‍ പാലക്കാട്ട് ഉണ്ടെന്ന്.

  • മൊബൈൽ ഗെയിം പ്രധാന വിനോദം, രണ്ടു വ‍ർഷമായി വിഷാദ രോഗത്തിന് ചികിത്സയിൽ; സാന്ദ്രയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

    മൊബൈൽ ഗെയിം പ്രധാന വിനോദം, രണ്ടു വ‍ർഷമായി വിഷാദ രോഗത്തിന് ചികിത്സയിൽ; സാന്ദ്രയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

    തിരുവനന്തപുരം: പട്ടം പ്ലാമൂടിൽ ബിരുദ വിദ്യാർഥി സാന്ദ്രയുടെ ദുരൂഹ മരണത്തിൽ  കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി രണ്ടു വ‍ർഷമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും കോളജിൽ പോകാറുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി. അടുത്തിനിടെയായി മുറിക്കുള്ളിലിരുന്ന മൊബൈൽ ഗെയിം കളിക്കുകയായിരുന്നു പെൺകുട്ടിയുടെ പ്രധാന വിനോദമെന്നും ബന്ധുക്കൾ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി.മരണത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് പ്ലാമൂട്ടിലെ വീട്ടിനുള്ളിൽ വായിൽ ടേപ്പൊട്ടിച്ച് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു സാന്ദ്രയെന്ന് പൊലീസും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വീടിൻെറ താഴത്തെ നിലയിലുള്ള മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് മൂക്കിൽ ക്ലിപ്പുകള്‍ വച്ച നിലയിലായിരുന്നു കണ്ടത്. സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു.