Tag: Theft

  • ബുള്ളറ്റ് മോഷണം; പ്രതിയെ ഉടമ പിൻതുടർന്ന് പിടികൂടി പൊലീസിനു കൈമാറി

    ബുള്ളറ്റ് മോഷണം; പ്രതിയെ ഉടമ പിൻതുടർന്ന് പിടികൂടി പൊലീസിനു കൈമാറി

    വിഴഞ്ഞം: ബുള്ളറ്റ് മോഷണ കേസിലെ പ്രതിയെ ഉടമ പിൻതുടർന്ന് പിടികൂടി വിഴിഞ്ഞം പൊലീസിനു കൈമാറി. വിഴിഞ്ഞം സ്വദേശി കലാമിന്റെ ബുള്ളറ്റ് മോഷ്ടിച്ച പള്ളിച്ചൽ പുന്നമൂട് സ്വദേശി ബാലു(31) വാണ് അറസ്റ്റിലായതെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

    വിഴിഞ്ഞത്തെ ഡ്രൈവിങ് സ്കൂളിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ഞായറാഴ്ചയാണ് മോഷണം പോയത്. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് പനയറകുന്ന് ഭാഗത്ത് നിന്നു പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

  • മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം; മൂന്നംഗ സംഘം പിടിയിൽ

    മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം; മൂന്നംഗ സംഘം പിടിയിൽ

    പോത്തൻകോട്: മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയിൽ. സ്റ്റേഷനിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ ഓടിച്ചിട്ട് പിടികൂടി.

    ആര്യനാട് പെരുംകുളം ചക്കിപ്പാറ ലിനിൽരാജ് ഭവനിൽ ഷമീർ (26), വെമ്പായം കട്ടയ്ക്കാൽ പുത്തൻ കെട്ടിയിൽ വീട്ടിൽ ജമീർ (24), നെടുമങ്ങാട് പരിയാരം എ.എസ് ഭവനിൽ അനന്തു (31) എന്നിവരെയാണ് പോത്തൻകോട് പൊലീസ് പിടികൂടിയത്.

    മോഷണ സാധനങ്ങൾ വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി എന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.

    പിടികൂടി സ്റ്റേഷനിൽ എത്തിച്ച ഷമീർ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ പിന്തുടർന്ന് പിടികൂടി. പോത്തൻകോട്, നെടുമങ്ങാട്, വലിയമല, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ മൊബൈൽ ടവറുകളിൽ നിന്നാണ് പ്രതികൾ ബാറ്ററി മോഷണം നടത്തിയത് എന്ന് പൊലീസ് പറയുന്നു.

  • ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ചു;ചെറുത്ത് നിന്ന് പകുതി മാല തിരിച്ചുപിടിച്ച് വീട്ടമ്മ

    ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ചു;ചെറുത്ത് നിന്ന് പകുതി മാല തിരിച്ചുപിടിച്ച് വീട്ടമ്മ

    വിളപ്പില്‍ശാല: ബൈക്കില്‍ എത്തിയ രണ്ടംഗസംഘം കാല്‍നടയാത്രക്കാരിയായ വീട്ടമ്മയെ ആക്രമിച്ചു വീഴ്ത്തി സ്വര്‍ണ മാല കവര്‍ന്നു. വിളപ്പില്‍ശാല കൊച്ചുമണ്ണയം അശ്വതി ഭവനില്‍ എല്‍.ശ്രീകുമാരിയുടെ (62) മൂന്നു പവന്റെ താലി മാലയാണ് പൊട്ടിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ശ്രീകുമാരി ആശുപത്രിയില്‍ ചികിത്സ തേടി.ശ്രീകുമാരി നടത്തിയ ചെറുത്തുനില്‍പ്പില്‍ മാലയുടെ പകുതി തിരികെ കിട്ടി.

    ഇന്നലെ രാവിലെയാണ് സംഭവം.സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ശ്രീകുമാരി ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ദേവി നഗറില്‍ നിന്ന് വിളപ്പില്‍ശാല ജംഗ്്ഷനിലേക്ക് നടക്കുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. ആക്രമണത്തിനിടെ ശ്രീകുമാരി നിലത്തു വീണപ്പോള്‍ മുടിയിലും കഴുത്തിലും ശക്തമായി പിടിച്ച് മാല പൊട്ടിച്ചെടുത്തു.

    ചെറുത്തുനില്‍പ്പിനിടെ പകുതി ഭാഗം ശ്രീകുമാരിക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞു. ബഹളം കേട്ടു സമീപവാസികള്‍ എത്തിയപ്പോള്‍ യുവാക്കള്‍ കടന്നു കളഞ്ഞു. വലതു കമ്മലിന് കേടുപറ്റി. വിളപ്പില്‍ പൊലീസ് കേസെടുത്തു.

  • ചെറിയതുറയിലെ വീടുകളിൽ മോഷണം; മൂന്ന് യുവാക്കൾ അറസ്റ്റിൽ

    ചെറിയതുറയിലെ വീടുകളിൽ മോഷണം; മൂന്ന് യുവാക്കൾ അറസ്റ്റിൽ

    തിരുവനന്തപുരം: ചെറിയതുറയിലെ മൂന്ന് വീടുകളിൽ കയറി പണവും മൊബൈൽ ഫോണുകളും വാച്ചുകളും കവർന്ന മൂന്നംഗ സംഘത്തിലെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വീട്ടുകാരും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

    വളളക്കടവ് പതിനാറേകാൽ മണ്ഡപം സ്വദേശി ഷാരൂഖ് ഖാൻ (22), ചെറിയതുറ ഫിഷർമെൻ കോളനി സ്വദേശി മുഹമ്മദ് ഹസൻ (25), ബീമാപളളി ഈസ്റ്റ് വാർഡ് സ്വദേശി ചന്തു (25) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.

    തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ഈ വീടുകളിൽ കവർച്ച നടന്നത്. വീട്ടുകാർ ഉറങ്ങുന്ന നേരത്തായിരുന്നു കവർച്ച. കൂടെയുണ്ടായിരുന്ന രണ്ട് പേരെയും കാവൽ നിർത്തിയശേഷം ഷാരൂഖാനാണ് വീടുകളിൽ കയറി കവർച്ച നടത്തിയത്.

  • രാത്രിയില്‍ വീടിനുള്ളില്‍ പതിയിരുന്ന് വീട്ടമ്മയുടെ മാലപൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

    രാത്രിയില്‍ വീടിനുള്ളില്‍ പതിയിരുന്ന് വീട്ടമ്മയുടെ മാലപൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

    കല്ലറ: രാത്രിയില്‍ വീടിനുള്ളില്‍ പതിയിരുന്ന് വീട്ടമ്മയുടെ മാലപൊട്ടിച്ച സംഭവത്തിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. കല്ലറ വെള്ളംകുടി എകെജി കോളനിയില്‍ സജീര്‍ (30) ആണ് പാങ്ങോട് പോലീസിന്‍റെ പിടിയിലായത്.  കല്ലറ മുണ്ടോണിക്കര സരസ്വതിഭവനില്‍ ഒറ്റക്ക് താമസിക്കുന്ന സരസ്വതി അമ്മയുടെ (68) രണ്ടുപവന്‍ തൂക്കമുള്ള മാലയാണ് പ്രതി മോഷ്ടിച്ചത്.

    വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ നേരത്തേ തന്നെ ഒളിച്ചു കയറിയ സജീർ ഇവർ ഉറങ്ങിയപ്പോൾ നനഞ്ഞ തുണികൊണ്ടു മുഖം അമർത്തിപ്പിടിച്ചു വെട്ടുകത്തി കഴുത്തിൽ അമർത്തി വച്ച് ഭീഷണിപ്പെടുത്തി സ്വർണ മാല പൊട്ടിച്ചെടുത്തു കടക്കുകയായിരുന്നു.

    സമീപത്ത് മോഷണക്കേസുകളുടെ ചരിത്രമുള്ള മൂന്നു പേരുടെ നീക്കങ്ങൾ അന്വേഷിച്ച പൊലീസ് സജീർ രാവിലെ മുതൽ പണം ധാരാളം ചെലവഴിച്ച് ആഘോഷിക്കുന്നതായി അറിഞ്ഞു. ഒരു സ്വർണമാല കളഞ്ഞു കിട്ടിയതായി സജീർ പറഞ്ഞെന്നു ഭാര്യയും സമ്മതിച്ചു. തുടർന്ന് പൊലീസ് വഴിയിൽ കാത്തു നിന്നു വീട്ടിലേക്ക് എത്തുമ്പോൾ പിടി കൂടുകയായിരുന്നു.

  • വാഴക്കുല മോഷണം; നേമത്ത് മൂന്ന് പേർ പിടിയിൽ

    വാഴക്കുല മോഷണം; നേമത്ത് മൂന്ന് പേർ പിടിയിൽ

    തിരുവനന്തപുരം: വാഴക്കുല മോഷ്ടിച്ചു കടത്തിയ മൂന്നുപേരെ നേമം പൊലീസ് പിടികൂടി. ഊക്കോട് സ്വദേശി കൃഷ്ണ (18), പ്രാവച്ചമ്പലം സ്വദേശി അനന്തു (19), നെടുമങ്ങാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്. ജനുവരി 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.നേമം സ്റ്റേഷൻ പരിധിയിൽ ഉപനിയൂർ എൻ എസ് എസ് റോഡിന് സമീപം താമസിക്കുന്ന ശശിധരൻ നായരുടെ മകൻ സജീവ് കുമാറിന്റെ തോട്ടത്തിലാണ് മോഷണം നടന്നത്.

    സജീവ് കുമാറിന്റെ കൃഷിയിടത്തിൽ നിന്ന് സ്ഥിരമായി രാത്രികാലങ്ങളിൽ കപ്പ വാഴക്കുലകൾ മോഷണം പോയിരുന്നു. പകൽ സമയത്തും മോഷണം ഉണ്ടായതോടെയാണ് സ്റ്റേഷനിൽ പരാതി എത്തിയത്. സംഭവദിവസം മൊത്തം 3200 രൂപ വില വരുന്ന വാഴക്കുലകളാണ് മോഷണം പോയത്.പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

  • ട്രെയിനുകളിൽ കവർച്ച; പ്രതി പിടിയിൽ

    ട്രെയിനുകളിൽ കവർച്ച; പ്രതി പിടിയിൽ

    തിരുവനന്തപുരം: തിരുവനന്തപുരത്തെയും മറ്റു പ്രധാന റെയിൽവേ സ്റ്റേഷനുകളിലും എത്തുന്ന ട്രെയിനുകളിൽ കവർച്ച നടത്തുന്ന പ്രതിയെ പൊലീസ് പിടികൂടി. പുളിമാത്ത് സ്വദേശിയായ ഗോപിനാഥൻ നായരെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്
    ഇക്കഴിഞ്ഞ രണ്ടിന് പുലർച്ചെ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചേർന്ന 16348 കണ്ണൂർ – തിരുവനന്തപുരം എക്സ്‌പ്രസിൽ നടന്ന രണ്ട് ലക്ഷം രൂപയുടെ കവർച്ചയുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    ഈ സ്റ്റേഷനുകളിൽ മുൻപ് നടന്ന പല മോഷണക്കേസിലെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
    റെയിൽവേ പൊലീസും ആർ.പി.എഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും, ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

  • അരുവിക്കരയില്‍ വീട് കുത്തിത്തുറന്ന് മോഷണം; യുവതിയടക്കം ആറ് പ്രതികള്‍ പിടിയിൽ

    അരുവിക്കരയില്‍ വീട് കുത്തിത്തുറന്ന് മോഷണം; യുവതിയടക്കം ആറ് പ്രതികള്‍ പിടിയിൽ

    അരുവിക്കര:  അരുവിക്കരയില്‍ വീട് കുത്തിത്തുറന്ന് ഒന്‍പതുലക്ഷത്തോളം രൂപയും 32 പവനും കവര്‍ന്ന കേസില്‍ ഒരു യുവതിയടക്കം ആറ് പ്രതികള്‍ പിടിയിലായി.ജയ്ഹിന്ദ് ടി.വി. ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാരന്‍ ആര്‍.മുരുകന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ റിസര്‍ച്ച് ഓഫീസര്‍ പി.ആര്‍.രാജിയുടെയും അരുവിക്കര ചെറിയകൊണ്ണി കാവുനടയിലുള്ള ‘ഉത്രാടം’ വീട്ടില്‍ ജനുവരി 17-ന് രാവിലെ പത്തരയോടെയാണ് മോഷണം നടത്തിയത്.

    അഴിക്കോട് മലയം ചെക്കക്കോണം പണയില്‍ സുനീറ മന്‍സിലില്‍ സുനീര്‍ (38), വട്ടിയൂര്‍ക്കാവ് പഴവിളാകത്ത് വീട്ടില്‍ രാജേഷ് (42), പേരൂര്‍ക്കട മൂന്നാമൂട് പുലരിനഗര്‍ സൗമ്യഭവനില്‍ സുരേഷ് (38), വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ മുള്ളംചാണി അനില്‍ ഭവനില്‍ അനില്‍കുമാര്‍ (46), പാലോട് പച്ച തോട്ടുംപുറം കിഴക്കുംകര വീട്ടില്‍ അഖില്‍ (23), ഇടുക്കി കരുണാപുരം കൂട്ടാ ചേലമൂട് രാജേഷ് ഭവനില്‍ രേഖ (33) എന്നിവരാണ് പിടിയിലായത്. ഇവര്‍ അന്തസ്സംസ്ഥാന മോഷണക്കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

  • പച്ചക്കറി വാങ്ങാനെന്ന വ്യാജേന എത്തി കടകളിൽ മോഷണം; യുവതി അറസ്റ്റിൽ

    പച്ചക്കറി വാങ്ങാനെന്ന വ്യാജേന എത്തി കടകളിൽ മോഷണം; യുവതി അറസ്റ്റിൽ

    പാറശാല : പച്ചക്കറി വാങ്ങാനെന്ന വ്യാജേന എത്തി കടകളിൽ മോഷണം നടത്തുന്ന യുവതി അറസ്റ്റിൽ. പാറശാല മുര്യങ്കര നെടുമ്പഴിഞ്ഞി വീട്ടിൽ മല്ലിക എന്ന വനജകുമാരി (45) ആണ് പിടിയിലായത്. കഴിഞ്ഞ 16ന് നെടിയാംകോട്ടുള്ള കടയിൽ എത്തി പച്ചക്കറി ആവശ്യപ്പെട്ട ശേഷം ഉടമയുടെ ശ്രദ്ധ മാറിയതോടെ പണം കൈക്കലാക്കി ഒ‍ാട്ടോയിൽ കയറി രക്ഷപ്പെട്ടു.

    ഒ‍ാട്ടോയിൽ ധനുവച്ചപുരത്ത് ഇറങ്ങി സമാന രീതിയിൽ മറ്റെ‍ാരു കടയിൽ നിന്ന് പച്ചക്കറി വാങ്ങുന്നതിനിടയിൽ വ്യാപാരിയുടെ മെ‍ാബൈൽ ഫോണും 4000 രൂപയും കവർന്നു. ഫോൺ കാണാതായതിനെ തുടർന്ന് സമീപ കടയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് മല്ലികയുടെ ചിത്രം ലഭിച്ചത്.പാറശാല പെ‍ാലീസ് നടത്തിയ അന്വേഷണത്തിൽ നെയ്യാറ്റിൻകര, വെള്ളറട എന്നീ സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ്.