വിഴിഞ്ഞം : സ്വർണാഭരണങ്ങൾ കൈക്കലാക്കിയ സ്ത്രീ തിരികെ നൽകിയില്ലെന്ന് ആരോപിച്ച് ആത്മഹത്യ ചെയ്ത യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. ‘ മരിക്കാതെ വേറെ മാർഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ’ എന്നാണ് കുറിപ്പിലുള്ളത്.
സ്വകാര്യ സ്വർണപ്പണയ ഇടപാടു സ്ഥാപനത്തിലെ ജീവനക്കാരി വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു(28) ആണ് ഇന്നലെ മരിച്ചത്.
ആത്മഹത്യയ്ക്കു ശ്രമിച്ച സഹപ്രവർത്തക വെങ്ങാനൂർ ചാവടിനട സ്വദേശിനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച യുവതിയുടെ ആത്മഹത്യക്കുറിപ്പനുസരിച്ച് പനങ്ങോട് സ്വദേശിനിയായ സിന്ധു കുമാരിയെ (53) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു.

