വർക്കലയിൽ നവവധു ജീവനൊടുക്കി

IMG_20260709_165253_(1200_x_628_pixel)

വർക്കല: വർക്കലയിൽ നവവധു ജീവനൊടുക്കി. വർക്കല റാത്തിക്കൽ സ്വദേശി നാസിയ (19) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച നാസിയയെ ഉടൻ തന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

പിന്നീട് നില ഗുരുതരമായതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളാണ് നാസിയ. രണ്ടുമാസം മുമ്പാണ് നാസിയയുടെ വിവാഹം നടന്നത്. പരവൂർ തെക്കുംഭാഗം സ്വദേശിയായ മാണിക്കഴികം വീട്ടിൽ അൻസറാണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോൾ അൻസർ ജോലിസംബന്ധമായി കുവൈത്തിലേക്ക് പോയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!