തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇറക്കുന്നതും അവിടെനിന്ന് കയറ്റി അയയ്ക്കുന്നതുമായ കണ്ടെയ്നറുകളുടെ നീക്കം റോഡ് വഴിയാക്കുന്ന ‘എക്സിം’ പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18നു തുടക്കമാകും.
എക്സ്പോർട്ട്, ഇംപോർട്ട് (കയറ്റുമതി, ഇറക്കുമതി) എന്നിവയെ സൂചിപ്പിക്കുന്ന ‘എക്സി’മിന്റെ ഭാഗമായുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി.സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ‘മിഷൻ സമുദ്ര’ പദ്ധതി സർക്കാർ ഒൗദ്യോഗികമായി പ്രഖ്യാപിക്കും.


