വ്യാജരേഖ ഉണ്ടാക്കി വായ്പ തുക തട്ടിയെടുത്തു; തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

IMG_20260908_233429_(1200_x_628_pixel)

തിരുവനന്തപുരം: വ്യാജരേഖകള്‍ ഉണ്ടാക്കി വായ്പാ തുടകയുടെ ഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരം തിരുവല്ലം സ്വദേശിനിയായ എല്‍. ബിന്ദു (47) ആണ് അറസ്റ്റിലായത്.

പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്കായുള്ള സ്വയം തൊഴില്‍ സംരംഭ പദ്ധതിയില്‍ വായ്പ തുകയുടെ സബ്‌സിഡി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയാണ് പണം തട്ടിയത്.

സംരംഭക ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡിയായി അനുവദിച്ച 1.26 കോടി രൂപ വിതരണം ചെയ്തതായി വ്യാജ രേഖകള്‍ ഉണ്ടാക്കിയ ശേഷം യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കാതെ ഈ തുക സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് ഫണ്ട് തട്ടിയെടുത്തത്. നഗരസഭയുടെ 1.26 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

കേസിലെ 8-ാം പ്രതിയായ ബിന്ദു മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയതായും 36 ലക്ഷം രൂപ ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പ്രവീണ്‍ രാജ്, മുന്‍ എസ്സി പ്രമോട്ടര്‍മാരായ എസ്.സിന്ധു, അജിത, പട്ടം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ മാനേജര്‍ സോണി, ആധാരം എഴുത്തുകാരനായ സുരേഷ് ബാബു എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!