തിരുവനന്തപുരം: നാലുവയസ്സുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ബാലരാമപുരം കോട്ടുകാല്‍കോണത്ത് ദിലീപ് – ശ്രുതി ദമ്പതികളുടെ മകന് ദീപക്ക് ആണ് മരിച്ചത്.
കുട്ടിയുടെ വീടിനു സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു.
പൊലീസും ഫയര്‍ഫോഴ്സും നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു



