ഇരുചക്രവാഹനത്തിൽ വന്ന് 14കാരിയെ കടന്ന് പിടിച്ചു; പ്രതിക്ക് 7 വർഷം കഠിനതടവും പിഴയും 

IMG_20261002_225434_(1200_x_628_pixel)

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച കേസിൽ കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജു (22) വിനെ ഏഴുവർഷം കഠിനതടവിനും 26000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു.

പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം ഒമ്പത് മാസം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ്സ്‌ അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നൽകണം എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.

2025 മെയ് ഇരുപത്തിനാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം ഉച്ച സമയത്ത് തിരുവനന്തപുരം ചാവടി മുക്കിനടുത്തുള്ള ഒരു ഹോസ്റ്റലിൽ അന്തേവാസിയായ സഹോദരിയെ കണ്ടു തിരികെ അമ്മയോടൊപ്പം നടന്നു വരുകയായിരുന്നു പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇരുചക്ര വാഹനത്തിൽ വരുകയായിരുന്നു പ്രതി കടന്ന് പിടിച്ചത് . കുട്ടി ഒഴിഞ്ഞു മാറിയതിനാൽ കുട്ടിയുടെ ഷോൾഡറിൽ തട്ടി . പ്രതിയുടെ ഡ്രസ്സ് വാഹനവും ഓർത്തു വച്ചിരുന്ന പെൺകുട്ടി തൊട്ടടുത്ത വീട്ടിലെ സിസിടിവി നോക്കി പ്രതിയെ തിരിച്ചറിഞ്ഞു.ആ വീട്ടിൽ നിന്ന് ഇറങ്ങവേ പ്രതി അതേ വാഹനത്തിൽ തിരിച്ച് വന്നപ്പോഴും കണ്ടു.പോലീസിൽ പരാതി കൊടുത്തപ്പോൾ സിസി ടി വി നോക്കി പ്രതിയുടെ വാഹന നമ്പർ വെച്ച് കണ്ടു പിടിക്കുകയായിരുന്നു.

പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഭിഭാഷകർ ആയ ബിന്ദു വി സി, അഡ്വ. സുരഭി. പി, എന്നിവർ ഹാജരായി. ശ്രീകാര്യം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പത്മകുമാർ കെ ആണ് കേസ് അന്വേഷിച്ചത് പ്രോസീക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു 20 രേഖകളും 2 തൊണ്ടിമുതലും ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!