നെടുമങ്ങാട് ഗവ. ഐ.ടി.ഐ. യാഥാർത്ഥ്യമായി

IMG_20261015_185712_(1200_x_628_pixel)

നെടുമങ്ങാട് :കാലഘട്ടത്തിനനുയോജ്യമായ രീതിയിൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ ഐ ടി ഐ കൾ പരിഷ്കരിക്കുമെന്ന്

വനം-വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബിജോൺ. നെടുമങ്ങാട് ഗവ. ഐ.ടി.ഐ.യുടെ ഉദ്ഘാടനം നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടുത്ത അധ്യയന വർഷം മുതൽ എ ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള നൈപുണ്യ വികസന ട്രേഡുകൾക്ക് കൂടുതൽ പ്രാധാന്യം നൽകും. ആധുനിക ട്രേഡുകൾക്ക് അനുയോജ്യമായ ഉപകരണങ്ങൾ വാങ്ങി നൽകും. സ്ഥലം ലഭ്യമാക്കിയാൽ അടുത്ത വർഷം തന്നെ നെടുമങ്ങാട് ഐ ടി ഐയ്ക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമ്മിച്ചു നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ നെടുമങ്ങാട് ഐ.ടി.ഐ.യ്ക്ക് സർക്കാർ

സ്ഥാപനാനുമതി ലഭിച്ചതോടെ, കേരളത്തിലെ സർക്കാർ ഐ.ടി.ഐ. ശൃംഖലയിലെ 109-മത് സ്ഥാപനമായി ഇത് മാറി. നെടുമങ്ങാട് നഗരസഭയുടെ ടൗൺ ഹാളിനോടു ചേർന്നുള്ള കെട്ടിടത്തിൽ ആരംഭിച്ച ഐ റ്റി ഐയ്ക്ക് നാല് ട്രേഡുകളിലായി എട്ട് യൂണിറ്റുകൾ അനുവദിച്ചിട്ടുണ്ട്. കൂടാതെ 16 സ്ഥിരം തസ്തികകൾക്കും സ്വീപ്പർ, വാച്ച്മാൻ തസ്തികകളിൽ യഥാക്രമം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കെക്സ്കോൺ എന്നിവ മുഖേന നിയമനം നടത്തുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. ഫിറ്റർ, വെൽഡർ,കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ ഇഫക്ട്സ് എന്നീ ട്രേഡുകളാണ് നെടുമങ്ങാട് ഐ ടി ഐ യിലുള്ളത്. യന്ത്രസാമഗ്രികളുടെ ഉപയോഗം, ഫാബ്രിക്കേഷൻ, വെൽഡിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, പ്രോഗ്രാമിങ്, ഡിജിറ്റൽ മീഡിയ, ആനിമേഷൻ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടുന്നതിനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. 156 സീറ്റിൽ ഇതിനോടകം 146 വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. നെടുമങ്ങാടും സമീപപ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് തൊഴിൽനൈപുണ്യ പരിശീലനത്തിനായി നെടുമങ്ങാട് കേന്ദ്രമായി ഗവ. ഐ ടി ഐ വേണമെന്ന നിരന്തര ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായത്.

ചടങ്ങിൽ ജി.ആർ. അനിൽ എം. എൽ. എ അധ്യക്ഷത വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ സഫ്ന നസറുദ്ദീൻ റിപ്പോർട്ടവതരിപ്പിച്ചു.

നെടുമങ്ങാട് നഗരസഭ ചെയർമാൻ അഡ്വ. ആർ. ജയദേവൻ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. വൈജു, നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. ലക്ഷ്മി സുരാജ്, പ്രിൻസിപ്പാൾ വി. ഹരിലാൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!