തിരുവനന്തപുരം:ജില്ലയിൽ ഇന്ന് (ഒക്ടോബർ 17), 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ അതിശക്തമായ
മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 20,21 തീയതികളിൽ ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പും കേന്ദ്രകാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.

