തിരുവനന്തപുരം : ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരൻ അഭിറാം കൊല്ലപ്പെട്ട കേസിൽ, രണ്ടാംപ്രതി ഉമറിന്റെ പെൺസുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ആക്കുളം സ്വദേശി ഐശ്വര്യയാണ് (21) അറസ്റ്റിലായത്.
വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഐശ്വര്യയെ ചോദ്യം ചെയ്യലിന് ഒടുവിലാണ് വൈകിട്ടോടെ അറസ്റ്റ് ചെയ്തത്.
ഇതൊരു ആസൂത്രിത കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ 17കാരനായ ഒന്നാംപ്രതി, കാപ്പകേസ് പ്രതി ഉമർ, 17കാരന്റെ പെൺസുഹൃത്തായ 18കാരി അനന്ത എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

