തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടെന്ന പേരിൽ സെക്രട്ടേറിയറ്റ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പൊതുഭരണ സെക്രട്ടേറിയറ്റിലെ ഓഫിസ് അറ്റൻഡന്റായ മണിക്കുട്ടനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.സെക്രട്ടേറിയറ്റിലെ ഓഫിസ് അറ്റൻഡർമാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിക്കെതിരെ വിഡിയോയും പ്രസ്താവനയും പോസ്റ്റ് ചെയ്തതിനാണ് സസ്പെൻഡ് ചെയ്യുന്നതെന്നു ഉത്തരവിൽ വ്യക്തമാക്കുന്നു.
