അമ്പലമുക്കിലെ കൊലപാതകം; വിനീതയുടെ കുടുംബത്തിന് സിപിഎം വീട് വച്ച് നൽകും, മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തു

തിരുവനന്തപുരം :അമ്പലമുക്കിൽ മോഷ്ടാവ് കൊലപ്പെടുത്തിയ ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശി വിനീതയുടെ കുടുംബത്തിനു സിപിഎം വീടുവച്ചു നൽകും. 8–ാം ക്ലാസിൽ പഠിക്കുന്ന മകന്റെയും 6–ാം ക്ലാസിൽ പഠിക്കുന്ന മകളുടെയും പഠനച്ചെലവും പാർട്ടി ഏറ്റെടുത്തു.പഴകുറ്റി ലോക്കൽ കമ്മിറ്റിക്കാണ് വീടു നിര്‍മാണത്തിന്റെ ചുമതല. സ്ഥലം കണ്ടെത്തി ജൂണിനു മുൻപ് വീടുനിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയും വിദ്യാഭ്യാസ ചുമതലയും, പഠനോപകരണങ്ങളും ട്യൂഷൻ ഫീസും ഉൾപ്പെടെയുള്ള കാര്യങ്ങളും ഏറ്റെടുക്കും.തമിഴ്നാട് സ്വദേശി രാജേന്ദ്രനാണ് വിനീതയെ കൊലപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!