തിരുവനന്തപുരം:പൂജപ്പുര സ്റ്റേഡിയത്തിൽ കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പപ്പി അഡോപ്ഷൻ ക്യാമ്പ് വൻജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആകെ 25 നായ്ക്കുഞ്ഞുങ്ങളാണ് ദത്തിന് തയ്യാറാക്കിയിരുന്നത്. ഉച്ചയോടെ തന്നെ മുഴുവൻ കുഞ്ഞുങ്ങളുടെയും ദത്ത് നടപടികൾ പൂർത്തിയാക്കി അവർക്ക് സുരക്ഷയും കരുതലുമായി എത്തിയ പുതിയ ഉടമകൾക്ക് കൈമാറി. രാവിലെ മുതൽ വൈകിട്ട് വരെ തീരുമാനിച്ചിരുന്ന ക്യാമ്പ് ഉച്ചയ്ക്ക് അവസാനിപ്പിക്കേണ്ടി വന്നു. കൂടുതൽ പപ്പി കുഞ്ഞുങ്ങളെ ദത്ത് നൽകാനാകും വിധം വിപുലമായി വീണ്ടും ഈ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.