പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിന് പുറകെ പാചക വാതക വില കൂടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു. രാജ്യത്ത് പെട്രോൾ–ഡീസൽ വിലയും കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. പെട്രോൾ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസൽ ലീറ്ററിന് 85 പൈസയും കൂട്ടി. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനു ശേഷമാണ് ഇപ്പോഴത്തെ വർധന.
![](https://thiruvananthapuramvartha.com/wp-content/uploads/2024/07/IMG_20240726_225615_1200_x_628_pixel-300x157.jpg)