തിരുവനന്തപുരം ജില്ലയിൽ വ്യാപക മഴ തുടരുന്നു

IMG_11042022_213051_(1200_x_628_pixel)

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വ്യാപക മഴ തുടരുന്നു . എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മറ്റന്നാളോടെ മഴ കൂടുതൽ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.തിരുവനന്തപുരത്ത് മലയോരമേഖലയിലും നഗരപ്രദേശത്തും നല്ല മഴ കിട്ടി. മണിക്കൂറുകളിൽ മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും കിഴക്കൻ മേഖലകളിൽ മഴ കനക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ ഉച്ചയോട് കൂടി മഴ കനത്തേക്കാം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!