വർക്കലയിൽ ലഹരി സംഘങ്ങളുടെ അക്രമം; പരസ്യ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു 

IMG_12042022_164123_(1200_x_628_pixel)

 

വർക്കല : വർക്കലയിൽ തുടർച്ചയായി ലഹരി സംഘങ്ങളുടെ അക്രമം നാടിനെ ഭീതിപ്പെടുത്തുന്നു. പോലീസ് നടപടികൾ കാര്യക്ഷമമല്ലാത്തതാണ് അക്രമ പരമ്പരകൾ തുടരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന ആക്രമണത്തിൽ വർക്കല ചെമ്മരുതി മുട്ടപ്പലത്ത് സിഐറ്റിയു പ്രവർത്തകന് വെട്ടേറ്റു. മുട്ടപ്പലം കുന്നുംപുറത്ത് ആൻസി മൻസിലിൽ 47 കാരനായ സുൽഫിക്കറിന് ആണ് കഴിഞ്ഞദിവസം രാത്രി 7മണിയോടെ വെട്ടേറ്റത്.സുൽഫിക്കറിന്റെ വീടിന്റെ പരിസരത്ത് കഞ്ചാവ് ഉപയോഗം വ്യാപകമാണ്. കഴിഞ്ഞ ദിവസം മൂന്നംഗസംഘം പരിസരത്ത് കഞ്ചാവും മദ്യവും ഉപയോഗിക്കുന്നത് കണ്ടു അത് പറഞ്ഞു വിലക്കാൻ എത്തിയ സുൽഫിക്കറിനെ സ്നേഹപൂർവ്വം സംസാരിക്കാൻ ആയി വിളിച്ചു കൊണ്ട് പോയി വെട്ടുകയായിരുന്നു. വടിവാൾ കൊണ്ട് കഴുത്തു നോക്കി വെട്ടുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷി പറയുന്നത്. സുൽഫിക്കർ ഒഴിഞ്ഞു മാറിയെങ്കിലും മുഖത്ത് ആഴത്തിൽ മുറിവേറ്റു. വെട്ടേറ്റ സുൽഫിക്കറിനെ അയൽവാസികൾ ചേർന്നു വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മുഖത്തെ ആഴത്തിലേറിയ മുറിവിന് 25 ഓളം സ്റ്റിച്ചുകൾ ഉണ്ട്.

 

പ്രദേശത്ത് ലഹരി ഉപയോഗം വ്യാപകമാണെന്നും ആക്രമിച്ച പ്രതികൾ എന്നിവർ ലഹരിയിൽ ആയിരുന്നു എന്നും ദൃക്സാക്ഷി പറയുന്നു.  സംഭവത്തിൽ അയിരൂർ പോലീസ് മൂന്ന് പേർക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അയിരൂർ സിഐ ശ്രീജേഷ് പറഞ്ഞു.

 

പ്രദേശത്ത് കുടുംബമായി താമസിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണെന്നും ലഹരി സംഘങ്ങളുടെ അക്രമം തുടർക്കഥയാകുന്നതായും നാട്ടുകാർ പറയുന്നു.ഇക്കഴിഞ്ഞ മാർച്ച് 31 ന് രാത്രി ലഹരി ഉപയോഗത്തെക്കുറിച്ചു പരാതി നൽകിയ അനു എന്ന ചെറുപ്പാക്കരനെ ക്രൂരമായി മർദ്ധിച്ചിരുന്നു. കൂടാതെ പ്രദേശത്തു നിന്നും കഴിഞ്ഞദിവസങ്ങളിൽ വിൽപ്പയ്നക്ക് എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവ് എക്സൈസ് പിടികൂടുകയും പ്രതി രക്ഷപ്പെടുകയും ചെയ്തിരുന്നു. ചാവടിമുക്ക് , മുട്ടപ്പലം പ്രദേശങ്ങളിൽ പോലീസിന്റെയും എക്സൈസിന്റെയും കൃത്യമായ ഇടപെടൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നു. പ്രദേശത്ത് ലഹരി ഉപയോഗം വ്യാപകമാണെന്ന് നാട്ടുകാരുടെ പരാതി ഉയർന്നിട്ടു മാസങ്ങളായി. എന്നാൽ അക്രമ സംഭവങ്ങൾ കൂടുന്നതല്ലാതെ ആക്രമികളെയും ഗുണ്ടകളെയും പിടികൂടാൻ കഴിയുന്നില്ല. ഈ പ്രദേശങ്ങളിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ ലഹരി ഉപയോഗിക്കുന്നതായാണ് നാട്ടുകാർ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!