തിരുവനന്തപുരം : ചലച്ചിത്ര വികസന കോർപ്പറേഷന്റെ(കെ.എസ്.എഫ്.ഡി.സി.) ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ ബുധനാഴ്ച പ്രദർശനം സാധാരണനിലയിൽ ആരംഭിക്കും. പുതുക്കിപ്പണിത തിയേറ്ററുകൾ ചലച്ചിത്രമേളയ്ക്ക് വിട്ടുനൽകിയിരുന്നെങ്കിലും സാധാരണ പ്രദർശനം ആരംഭിച്ചിരുന്നില്ല. ബുധനാഴ്ച വിജയ്യുടെ റിലീസ് ചിത്രം മൂന്നു തിയേറ്ററുകളിലും പ്രദർശിപ്പിക്കും


