അന്തർ സംസ്ഥാന മോഷണസംഘം പിടിയിൽ

IMG_13042022_231353_(1200_x_628_pixel)

 

മംഗലപുരം: സംസ്ഥാനത്ത് നിരവധി മോഷണകേസ്സുകളിലെ പ്രതികളായ രണ്ടംഗ സംഘത്തെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും മംഗലപുരം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വില്ലേജിൽ പഴകുറ്റി നഗരിക്കുന്ന് ചിറത്തലക്കൽ പുത്തൻവീട്ടിൽ വാള് ഗോപു എന്ന് വിളിക്കുന്ന ഗോപു (വയസ്സ് 36) ,ഉളിയാഴത്തുറ വില്ലേജിൽ മുക്കിൽകട വി.എസ്‌.നിവാസിൽ ടിപ്പർ അനീഷ് എന്ന് വിളിക്കുന്ന അനീഷ് (വയസ്സ് 31) എന്നിവരാണ് അറസ്റ്റിലായത്.സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നൂറോളം മോഷണകേസ്സുകളിലെ പ്രതികളാണ് ഇവർ.

 

മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ മംഗലപുരം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന തൗഫീഖിന്റെ പച്ചക്കറിക്കട കുത്തിതുറന്ന് 75000 രൂപ അപഹരിച്ച കേസ്സിലേക്കാണ് ഇവർ അറസ്റ്റിലായത്. കഴിഞ്ഞ മാസം ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ആലംകോട് കൊച്ചുവിളമുക്കിലെ ബാറ്ററി കട കുത്തിതുറന്ന് മോഷണം ചെയ്തതും , നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിലെ പളളിച്ചൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പ് കുത്തി തുറന്ന് വൻ കവർച്ച നടത്തിയതും ഗോപുവിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് ശാസ്ത്രീയ കുറ്റാന്വേഷണ രീതിയിലൂടെ തെളിഞ്ഞിരുന്നു. ഇയാൾ പിടിയിലായതോടെ കഴിഞ്ഞമാസം ആറ്റിങ്ങൽ കാർത്തിക വീട്ടിൽ പ്രഭയുടെ വീട് കുത്തിതുറന്ന് നടത്തിയ മോഷണവും , ആലംകോട് കേരളാ ബാങ്കിന് സമീപം അൻസാദിന്റെ വീട് കുത്തിതുറന്ന് നടന്ന മോഷണവും കഴിഞ്ഞ ആഴ്ച ശ്രീകാര്യം പാങ്ങപ്പാറയിൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള കാർ വർക്ക്ഷോപ്പ് കുത്തിതുറന്ന് നടത്തിയ മോഷണവും തെളിഞ്ഞിട്ടുണ്ട്. ഭവനഭേദനം , ക്ഷേത്രകവർച്ച ,വ്യാപാരസ്ഥാപനങ്ങളിലെ മോഷണം ഉൾപ്പെടെ ഒട്ടനവധി കേസ്സുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള വാള്ഗോപു ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തി വരുന്ന ആളാണ്. ടിപ്പർ ലോറികൾ മോഷ്ടിച്ച് തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ കൊണ്ട് പോയി പൊളിച്ച് വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇപ്പോൾ പിടിയിലായ മറ്റൊരു പ്രതിയായ ടിപ്പർ അനീഷ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി പതിനഞ്ചിലതികം ടിപ്പർ ലോറികൾ ഇയാൾ മോഷണം ചെയ്തെടുത്തിട്ടുണ്ട്. കൊല്ലം ജില്ലയിൽ കഴിഞ്ഞമാസം നടന്ന ടിപ്പർലോറി മോഷണത്തിലും ഇയാളെ സംശയിക്കുന്നുണ്ട്. പോലീസ് തിരയുന്നതറിഞ്ഞ് ഒളിവിൽ പോയ പ്രതികളെ പാലക്കാട്ട് പട്ടാമ്പിക്ക് അടുത്തുള്ള ഒളിസങ്കേതത്തിൽ നിന്നും സാഹസികമായാണ് അന്വേഷണ സംഘം പിടികൂടിയത്.

 

മോഷണങ്ങൾ വർദ്ധിച്ചതോടെ തിരു: റൂറൽ ജില്ല പോലീസ് മേധാവി ഡോ: ദിവ്യാ വി ഗോപിനാഥ് ഐ.പി.എസ്സ് ന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബു നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്‌.പി രാസിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.മംഗലപുരം പോലീസ് ഇൻസ്പെക്ടർ എച്ച്.എൽ.സജീഷ് , തിരു: റൂറൽ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ , എ.എസ്സ്.ഐ ബി.ദിലീപ് , സി.പി.ഒ സുനിൽരാജ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!