വെള്ളറട : കുരിശുമല രണ്ടാംഘട്ട തീർഥാടനം പെസഹാ വ്യാഴാഴ്ചയും ദുഃഖവെള്ളിയാഴ്ചയും നടക്കും. 14-ന് രാവിലെ ഏഴിന് ദിവ്യബലിയും പാദക്ഷാളന കർമവും. 15-ന് രാവിലെ ആറിന് ദിവ്യകാരുണ്യ ആരാധനയും പീഡാനുഭവ ധ്യാന ശുശ്രൂഷയും, ഉച്ചയ്ക്ക് രണ്ടിന് പരിഹാര സ്ലീവപാത, മൂന്നിന് കർത്താവിന്റെ പീഡാസഹനാനുസ്മരണം മോൺ. ഡോ. വിൻസെന്റ് കെ.പീറ്റർ മുഖ്യകാർമികത്വം വഹിക്കും.

