തിരുവനന്തപുരം :പുതിതായി വർധിപ്പിച്ച ഓട്ടോറിക്ഷാക്കൂലി മേയ് ഒന്നിനെ നിലവിൽ വരു എന്നു ഗതാഗത മന്ത്രി അറിയിച്ചിട്ടും തിരുവനന്തപുരം നഗരത്തിൽ ഇപ്പോൾ ഓട്ടോറിക്ഷയിൽ സഞ്ചരിക്കാൻ പുതിയ നിരക്ക് പ്രകാരം പണം വാങ്ങുന്നതായി പരാതി. നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം വരുംമുൻപ് കിഴക്കേക്കോട്ടയിൽനിന്ന് വഞ്ചിയൂരിലേക്ക് ഓട്ടോക്കൂലി 30 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 40 രൂപയാണീടാക്കുന്നത്.മിനിമം ചാർജ് 30 രൂപയാക്കിയെന്നും അതിനാലാണ് നിരക്ക് കൂട്ടിയതെന്നുമാണ് ഡ്രൈവർമാർ പറയുന്നത്. എന്നാൽ, നിരക്കുവർധന സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല.

