വർക്കല : വർക്കല വെട്ടൂരിൽ 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മേൽവെട്ടൂർ സ്വദേശി റാഫി(42) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാർച്ച് 18ന് ഉച്ചയ്ക്ക് കുട്ടിയുടെ വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയത്ത് വെള്ളം ചോദിച്ച് എത്തുകയും വെള്ളം കൊടുത്തപോൾ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വീടിന് പിറകിലെ കുളിമുറിയിൽ എത്തിച്ചും പീഡിപ്പിച്ചു .
അടുക്കളയിൽ ജോലി ചെയ്തു കൊണ്ട് നിന്ന കുട്ടിയുടെ അച്ഛൻറെ അമ്മ കുട്ടിയെ കാണാത്തത് കൊണ്ട് തിരയുമ്പോൾ പ്രതി കുളിമുറിയിൽ നിന്നും ഇറങ്ങി ഓടുന്നത് കണ്ടത് സംശയത്തിന് ഇടയാക്കുകയും കുട്ടിയോട് ചോദിച്ചപ്പോൾ കുട്ടി പ്രതി ഉപദ്രവിച്ച കാര്യം പറയുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതിപ്പെടുകയായിരുന്നു. ശാരീരികമായി ഉപദ്രവിച്ച ശേഷം പ്രതി കുട്ടിയെ വിവരം പുറത്തു പറയാതെ ഇരിക്കുന്നതിനായി ഭീഷണിപ്പെടുത്തിയിരുന്നു. മാനസികമായി തളർന്ന കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്.
കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു. പരിശോധനയിൽ കുട്ടി ആക്രമിക്കപ്പെട്ടു എന്നത് വ്യക്തമാവുകയും കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

