പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് നാളെ

IMG_20220414_095552

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിലെ ആറാട്ട് വിഷുദിനമായ നാളെ നടക്കും. വർഷങ്ങൾക്ക് ശേഷമാണ് വിഷുവും ആറാട്ടും ഒരേനാളിലെത്തുന്നത്. ഇക്കാരണത്താൽ രാവിലെ വൈകിയും വിഷുക്കണി ദർശനത്തിന് അവസരമുണ്ടാകും.നാളെ വൈകിട്ട് 5ന് ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനങ്ങളിൽ പദ്മനാഭസ്വാമിയെയും നരസിംഹ മൂർത്തിയെയും തിരുവമ്പാടി കൃഷ്‌ണനെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രയ്‌ക്ക് തുടക്കമാവും. ആറാട്ടിനെ വരവേൽക്കാനായി നാളെ വൈകിട്ട് 4 മുതൽ 9 വരെ വിമാനത്താവളത്തിലെ റൺവേ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!